പുലര്‍ച്ചെയോ രാത്രിയോ? പഠിക്കാന്‍ നല്ല സമയം

അഞ്ജു സി വിനോദ്‌

ചിലര്‍ക്ക് പുലര്‍ച്ചെ ഫ്രഷ് ആയി പഠിക്കുന്നതാണ് താല്‍പര്യം. മറ്റു ചിലര്‍ക്കാകട്ടെ, രാത്രി ശല്യങ്ങളൊന്നുമില്ലാതെ നിശബ്ദമായി വായിച്ചാലെ തലയില്‍ കയറു. ഇതില്‍ നിങ്ങളുടെ തലച്ചോറിന് പറ്റിയ സമയം ഏതാണ്?

Pexels

ബോഡി ക്ലോക്ക്

നമ്മുടെ ശരീരത്തിനും തലച്ചോറിനും അതിന്‍റെതായ ഒരു താളമുണ്ട്. എല്ലാവര്‍ക്കും ഇത് ഒരുപോലെയായിരിക്കില്ല. ഈ താളത്തിന് അനുസരിച്ച് സമയക്രമം തിരഞ്ഞെടുക്കാന്‍ ശ്രമിക്കാം.

Pexels

പുലര്‍ച്ചെ പഠിക്കുന്നതിന്‍റെ ഗുണം

നീണ്ട ഒരു ഉറക്കത്തിന് ശേഷം തലച്ചോര്‍ ഫ്രഷ് ആയിരിക്കുന്ന സമയമാണ് പുലര്‍ച്ചെ. ഈ സമയം പഠിക്കുന്നത് ശ്രദ്ധയും ഓര്‍മശക്തിയും വര്‍ധിപ്പിക്കും. ഈ സമയം വളരെ കഠിനമായ വിഷയവും എളുപ്പത്തില്‍ പരിഹരിക്കാനാകും.

Pexels

രാത്രിയില്‍ പഠിക്കുമ്പോള്‍

രാത്രിയുടെ നിശബ്ദത നിങ്ങളെ കൂടുതല്‍ ചിന്താശേഷിയുള്ളവരും ക്രിയാത്മകവുമാക്കുന്നു. എഴുതാനും പഠിച്ച കാര്യങ്ങള്‍ റിവിഷന്‍ ചെയ്യാനും ആശയങ്ങള്‍ ഉണ്ടാക്കാനുമൊക്കെ രാത്രിസമയം മികച്ചതാണ്.

Pexels

ശാസ്ത്രം പറയുന്നത്

ഓര്‍മശക്തിക്ക് പുലര്‍ച്ചെയാണ് മികച്ചതെന്നാണ് പഠനങ്ങള്‍ പറയുന്നത്. എന്നാല്‍ പുറത്തെ ക്ലോക്കിനെക്കാള്‍ നമ്മുടെ ദിനചര്യയെ ആശ്രയിച്ചാണ് ഉല്‍പാദനക്ഷമത തീരുമാനിക്കുന്നത്.

Pexels

തലച്ചോറും സമ്മര്‍ദവും

പുലര്‍ച്ചെ സമയം സ്‌ക്രീന്‍ ഉപയോഗം മൂലമുണ്ടാകുന്ന ക്ഷീണം, സമ്മര്‍ദം എന്നിവ കുറയ്ക്കുന്നു. എന്നാല്‍ രാത്രി ഉറക്കമിളയ്ക്കുന്നത് സമ്മര്‍ദത്തിലേക്ക് നയിക്കാം. തലച്ചോര്‍ സമ്മര്‍ദത്തിലാകാതിരിക്കാന്‍ മിതത്വം പാലിക്കുക എന്നതാണ് മികച്ച മാര്‍ഗം.

Pexels

വിദ്യാര്‍ഥികള്‍ക്ക്

പുലര്‍ച്ചെ പഠിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ പൊതുവെ പറയുന്ന സമയം അഞ്ച് മണിയാണ്. രാത്രി 11 മണിക്ക് ശേഷമാണ് കൂടുതല്‍ ഏകാഗ്രത കിട്ടുന്നതെന്നും മറ്റുചിലര്‍ പറയുന്നു.

Pexels

ഷെഡ്യൂള്‍ ചെയ്യുക

രണ്ട് സമയവും പരീക്ഷിച്ചു നോക്കുക. ആദ്യ ഒരാഴ്ച പുലര്‍ച്ചെ എഴുന്നേറ്റ് പഠിച്ചു നോക്കുക. അടുത്ത ഒരാഴ്ച രാത്രി പരീക്ഷിക്കാം. നിങ്ങളുടെ ശ്രദ്ധയും മൂഡും ട്രാക്ക് ചെയ്ത ശേഷം ഏറ്റവും മികച്ചത് തിരഞ്ഞെടുക്കുക.

Pexels

പെര്‍ഫക്ട് ടൈം എന്നൊരു ആശയമില്ല. ഏതാണോ നിങ്ങള്‍ക്ക് വര്‍ക്ക് ആകുന്നതു അതാണ് കൃത്യം. നിങ്ങളുടെ ഊര്‍ജ്ജത്തെ നിയന്ത്രിക്കുക, ഉറക്കത്തെ സംരക്ഷിക്കുക, നിങ്ങളുടെ ബ്രെയിന്‍ സജ്ജമാകുമ്പോള്‍ പഠിക്കുക.

Pexels

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates