കരളിൽ കൊഴുപ്പ് കൂടുന്നതിന്റെ മുന്നറിയിപ്പുകൾ

സമകാലിക മലയാളം ഡെസ്ക്

പൊതുവേ മദ്യപാനികളെ ബാധിക്കുന്ന രോഗമായിട്ടാണ്‌ ഫാറ്റി ലിവര്‍ കരുതപ്പെടുന്നത്‌.

പ്രതീകാത്മക ചിത്രം

എന്നാല്‍ മദ്യപിക്കാത്തവര്‍ക്കും ഇപ്പോള്‍ ഫാറ്റി ലിവര്‍ പിടിപെടുന്നത്‌ സര്‍വസാധാരണമാണ്‌.

പ്രതീകാത്മക ചിത്രം

നോണ്‍ ആല്‍ക്കഹോളിക്‌ ഫാറ്റി ലിവര്‍ രോഗമെന്നാണ്‌ മദ്യപാനികള്‍ അല്ലാത്തവര്‍ക്ക്‌ വരുന്ന ഫാറ്റി ലിവറിന്റെ പേര്‌.

പ്രതീകാത്മക ചിത്രം

വളരെ നിശ്ശബ്ദമായി പുരോഗമിക്കുന്ന ഈ രോഗം കരളിന്‌ കാര്യമായ തകരാറുകള്‍ വന്ന്‌ തുടങ്ങുമ്പോള്‍ മാത്രമാണ്‌ പുറത്തേക്ക്‌ ലക്ഷണങ്ങള്‍ പ്രകടമാക്കുക.

പ്രതീകാത്മക ചിത്രം

ഫാറ്റി ലിവറിന്റെ പ്രാരംഭ ലക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം

പ്രതീകാത്മക ചിത്രം

അമിതമായ ക്ഷീണം

നന്നായി വിശ്രമിച്ച ശേഷവും വിട്ടുമാറാതിരിക്കുന്ന കടുത്ത ക്ഷീണവും കുറഞ്ഞ ഊര്‍ജ്ജത്തിന്റെ തോതും കരള്‍ രോഗത്തിന്റെ ലക്ഷണമാണ്‌. കരള്‍ നന്നായി പ്രവര്‍ത്തിക്കാതിരിക്കുമ്പോള്‍ ശരീരത്തിന്‌ പോഷണങ്ങള്‍ സംസ്‌ക്കരിക്കാനും വിഷവസ്‌തുക്കള്‍ ശരീരത്തില്‍ നിന്ന്‌ പുറന്തള്ളാനും കഴിയാതെ വരും.

പ്രതീകാത്മക ചിത്രം

അടിവയറ്റിലെ കൊഴുപ്പ്‌

അമിതവണ്ണം ഇല്ലാത്തവരില്‍ പോലും അടിവയറ്റിലെ കൊഴുപ്പ്‌ അടിയല്‍ ഫാറ്റി ലിവര്‍ ലക്ഷണമായി കരുതാം. ഇന്‍സുലിന്‍ പ്രതിരോധത്തിനൊപ്പമാണ്‌ ഈ ലക്ഷണവും പൊതുവേ കാണപ്പെടുക.‌

പ്രതീകാത്മക ചിത്രം

ചര്‍മ്മത്തിന്‌ കറുപ്പ്‌

കഴുത്തിന്റെ മടക്കിലും കക്ഷങ്ങളിലുമൊക്കെ ചര്‍മ്മം ഇരുണ്ട നിറത്തിലേക്ക്‌ മാറുന്നത്‌ അകാന്തോസിസ്‌ നിഗ്രിക്കന്‍സ്‌ എന്ന അവസ്ഥ മൂലമാണ്‌. ഇത്‌ നോണ്‍ ആല്‍ക്കളോഹിക്‌ ഫാറ്റി ലിവര്‍ രോഗത്തിന്റെ സൂചനയാണ്‌.

പ്രതീകാത്മക ചിത്രം

അകാരണമായ ഭാരവര്‍ധന

അകാരണമായി ഭാരം വര്‍ധിക്കുന്നതും എത്ര കഷ്ടപ്പെട്ട്‌ ഡയറ്റും വ്യായാമവുമൊക്കെ ചെയ്‌തിട്ടും ഭാരം കുറയാതിരിക്കുന്നതും ഫാറ്റി ലിവര്‍ ലക്ഷണമാണ്‌. കൊഴുപ്പ്‌ വിഘടിപ്പിക്കാനും ഹോര്‍മോണുകളെ നിയന്ത്രിക്കാനുമുള്ള കരളിന്റെ ശേഷി നഷ്ടപ്പെടുമ്പോഴാണ്‌ ഭാരം കുറയ്‌ക്കല്‍ ബാലികേറാ മലയാകുന്നത്‌.

പ്രതീകാത്മക ചിത്രം

ലിവര്‍ എന്‍സൈമുകളുടെ തോത്‌

ലാബ്‌ പരിശോധനകളില്‍ എഎല്‍ടി, എഎസ്‌ടി തോതുകള്‍ ഉയര്‍ന്നിരിക്കുന്നതും ഫാറ്റി ലിവര്‍ സൂചനയാണ്‌. ഇത്തരം ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ആവശ്യമായ പരിശോധനകള്‍ നടത്തി ഫാറ്റി ലിവര്‍ സാധ്യത ഉറപ്പിക്കേണ്ടതാണ്‌.

പ്രതീകാത്മക ചിത്രം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File