ചിയ സീഡ് ഇങ്ങനെ കഴിച്ചാൽ എളുപ്പത്തിൽ ശരീര ഭാരം കുറയ്ക്കാം

സമകാലിക മലയാളം ഡെസ്ക്

ആരോഗ്യഗുണങ്ങള്‍ ധാരാളം അടങ്ങിയ കുഞ്ഞന്‍ വിത്തുകളാണ് ചിയ സീഡുകൾ.

chia seeds | Pexels

ഓമേ​ഗ-3 ഫാറ്റി ആസിഡുകളും പ്രോട്ടീനും നാരുകളും ധാതുക്കളും ധാരാളം ആന്റിഓക്സിഡന്റുകളും ചിയ വിത്തുകളെ പോഷകസമൃദ്ധമാക്കുന്നു.

chia seeds | Pexels

ശരീര ഭാരം കുറയ്ക്കാൻ ചിയ സീഡ് ഇങ്ങനെ കഴിക്കൂ.

chia seeds | Pexels

ഒരു ടേബിൾ സ്പൂൺ ചിയ സീഡ് ഒരു ഗ്ലാസ് വെള്ളത്തിൽ നന്നായി കുതിർക്കാൻ വേണ്ടി അരമണിക്കൂർ വെയ്ക്കുക. ശേഷം നാരങ്ങ നീര് അല്ലെങ്കിൽ പുതിനയിട്ട് കുടിക്കാവുന്നതാണ്.

പ്രതീകാത്മക ചിത്രം | Pinterest

രണ്ട് ടേബിൾ സ്പൂൺ ചിയ സീഡ് നന്നായി പൊടിച്ചെടുത്തതിന് ശേഷം സ്മൂത്തിയിൽ ചേർത്ത് കഴിക്കാം. അതേസമയം ചിയ സീഡ് ഡ്രൈ ആയാണ് കഴിക്കുന്നതെങ്കിൽ ഒരുപാട് വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം.

പ്രതീകാത്മക ചിത്രം | Pexels

ഒരു കപ്പ് പാലിൽ രണ്ട് ടേബിൾ സ്പൂൺ കുതിർത്ത ചിയ സീഡ് ഇടണം. അതിലേക്ക് ഏലയ്ക്ക, തേൻ അല്ലെങ്കിൽ വാനില എസ്സൻസ് ചേർക്കാം. ശേഷം ഇത് ഫ്രിഡ്ജിൽ സൂക്ഷിക്കാം. കുറഞ്ഞത് 4 മണിക്കൂർ എങ്കിലും ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ടതുണ്ട്.

പ്രതീകാത്മക ചിത്രം | Pexels

സാലഡ്, സൂപ്പ് എന്നിവയിലും ചിയ സീഡിട്ടു കഴിക്കാൻ സാധിക്കും. അതേസമയം ഇത് കഴിച്ചതിന് ശേഷം ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം.

പ്രതീകാത്മക ചിത്രം | Pexels

ദിവസവും രണ്ട് ടേബിൾ സ്പൂൺ വരെ ചിയ സീഡ് കഴിക്കാൻ സാധിക്കും. രാവിലെ വെറും വയറ്റിലോ, ഭക്ഷണം കഴിക്കുന്നതിന് അരമണിക്കൂർ മുമ്പോ ഇത് കഴിക്കാവുന്നതാണ്.

പ്രതീകാത്മക ചിത്രം | Pexels

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | file