സമകാലിക മലയാളം ഡെസ്ക്
ധാരാളം വിറ്റാമിനുകളും ആന്റിഓക്‌സിഡന്റുകളും നാരുകളും മുന്തിരിയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.
അതേസമയം വിപണിയിൽ നിന്നും വാങ്ങുന്ന മുന്തിരിയിൽ കീടനാശിനികളും അഴുക്കും അണുക്കളും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
എന്നാൽ ചില പൊടിക്കൈകൾ കൊണ്ട് ഈ അണുക്കളെ നമുക്ക് തുരത്താനാകും.
ബേക്കിംഗ് സോഡ
ഒരു ലിറ്റർ വെള്ളത്തിൽ ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ ചേർക്കണം. ഇതിൽ മുന്തിരി 15 മിനിറ്റ് മുക്കിവെക്കുക. ശേഷം നല്ല വെള്ളത്തിൽ കഴുകിയെടുത്ത് കഴിക്കാം.
വിനാഗിരി
ഒരു പാത്രം വെള്ളത്തിൽ അല്പം വിനാഗിരി ചേർത്ത ശേഷം മുന്തിരി മുക്കിവെക്കാം. ഒരു 10 മിനിറ്റിന് ശേഷം നന്നായി കഴുകികളയാം
ഒഴുകുന്ന വെള്ളം
ബേക്കിംഗ് സോഡയിലോ വിനാഗിരിയിലോ മുക്കിവെച്ച മുന്തിരി, പിന്നീട് ടാപ്പിന് താഴെ ഒഴുകുന്ന വെള്ളത്തിൽ നന്നായി കഴുകാൻ ശ്രദ്ധിക്കണം. ഇത് മുന്തിരിയിൽ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കുകൾ പൂർണമായും മാറ്റാൻ സഹായിക്കും.
ഈർപ്പം കളയുക
കഴുകിയെടുത്ത മുന്തിരിയിലെ ഈർപ്പം ഉടൻ തന്നെ മാറ്റണം. ഇതിനായി വൃത്തിയുള്ള കോട്ടൺ തുണി ഉപയോഗിച്ച് തുടക്കാം. വെള്ളം തങ്ങിനിൽക്കുന്നത് മുന്തിരി വേഗത്തിൽ ചീഞ്ഞുപോകാൻ കാരണമാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates