സമകാലിക മലയാളം ഡെസ്ക്
ഈ തിരക്കുപിടിച്ച ജീവിതത്തിൽ മിക്ക ആളുകളും സ്കിപ്പ് ചെയ്യുന്ന ഒന്നാണ് രാവിലത്തെ ഭക്ഷണം.
ഉണ്ടാക്കാനുള്ള മടി, തിരക്ക്, ഉണ്ടാക്കാനുള്ള സമയം ഇതെല്ലാമാണ് ഓരോരുത്തരേയും ബ്രേക്ക്ഫാസ്റ്റ് സ്കിപ്പ് ചെയ്യിക്കുന്നത്.
എന്നാല്‍ വെറും പത്ത് മിനിറ്റില്‍ പോഷകസമൃദ്ധവും ആരോഗ്യകരവുമായ പ്രഭാതഭക്ഷണം ഉണ്ടാക്കിയാലോ?
മുട്ട ബുർജിയും ബ്രെഡ് ടോസ്റ്റും
പനീർ നന്നായി പൊടിച്ചതിനുശേഷം അതിനോടൊപ്പം ഉള്ളിയും തക്കാളിയും ചേർത്ത് ഒരു പാനിലേക്ക് ഇടുക. അതിലേക്ക് കുറച്ച് മുളക് പൊടി,മഞ്ഞൾ,ഘരം മസാല, എന്നിവ ചേര്‍ക്കുക.
അതിലേക്ക് നിങ്ങള്‍ക്ക് എത്ര മുട്ടയാണോ ആവശ്യമായിട്ടുള്ളത് അത് പൊട്ടിച്ചൊഴിക്കുക. ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കുക. ബ്രെഡിൻ്റെ രണ്ട് വശവും നന്നായി ചൂടാക്കിയ ശേഷം ബ്രെഡിനൊപ്പം എഗ്ഗ് ബുർജി കഴിക്കാവുന്നതാണ്.
ഓവര്‍നൈറ്റ് ഓട്‌സ്
ഒരു രാത്രിമുഴുവന്‍ ഓട്‌സ് യോഗട്ടിലോ, പാലിലോ കുതിര്‍ക്കാന്‍ ഇട്ടുവെക്കുക. ഇതില്‍ ചിയാ സീഡ്, വാഴപ്പഴം, ബെറീസ്, ആപ്പിള്‍ എന്നിവപോലുള്ള പഴങ്ങള്‍ ചേര്‍ക്കാവുന്നതാണ്. മധുരം ആവശ്യമായി വന്നാല്‍ തേനോ മേപ്പിള്‍ സിറപ്പോ ചേര്‍ക്കാം. രാവിലെ നല്ലപോലെ കുതിര്‍ന്ന ഈ ഓട്‌സ് എടുത്ത് കഴിക്കാം.
സ്മൂത്തി
വാഴപ്പഴം, ചീര, ബെറീസ്, നട്ട് ബട്ടര്‍, പാല്‍, ഫ്‌ളാക്‌സ് സീഡ്, ഓട്‌സ് എന്നിവ അരച്ചെടുത്താണ് സ്മൂത്തി തയ്യാറാക്കുന്നത്. പഴങ്ങളും പച്ചക്കറികളും ചേര്‍ത്തുണ്ടാക്കുന്ന സ്മൂത്തികള്‍ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. കൂടാതെ ഉച്ചഭക്ഷണത്തിന് മുമ്പേ വിശപ്പ് തോന്നുന്നത് ഇല്ലാതാക്കാനും ഇത് സഹായിക്കുന്നു.
പീനട്ട് ബട്ടര്‍ ടോസ്റ്റ്
സ്ലൈസ്ഡ് ബ്രഡ്ഡില്‍ പീനട്ട് ബട്ടര്‍ പുരട്ടി അതില്‍ വാഴപ്പഴവും സ്‌ട്രോബറിയും ചേര്‍ത്ത് പ്രഭാതഭക്ഷണം തയ്യാറാക്കാവുന്നതാണ്. ഇതിലേക്ക് ഫ്‌ളാക്‌സ് സീഡും കറുവപ്പട്ടയുമെല്ലാം ചേര്‍ക്കാം.
എഗ്ഗ് മഗ് ബ്രേക്ക്ഫാസ്റ്റ്
ഒരു കപ്പില്‍ ആവശ്യത്തിനുള്ള മുട്ട പൊട്ടിച്ച് അതിലേക്ക് ഉപ്പ്, കാപ്‌സിക്കം, ചീല, ഉള്ളി, രണ്ട് സ്പൂണ്‍ പാല്‍ എന്നിവ ചേര്‍ക്കുക. ഇവ നന്നായി ഇളക്കിയ ശേഷം 90 സെക്കറ്റ് നേരത്തേക്ക് കപ്പ് മൈക്രേവേവില്‍ വെക്കുക. എഗ്ഗ് മഗ് ബ്രേക്ക്ഫാസ്റ്റ് റെഡി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates