പെരുന്നാൾ വൈകുന്നേരം രുചികരമാക്കാൻ ഈസി പലഹാരങ്ങൾ

സമകാലിക മലയാളം ഡെസ്ക്

പെരുന്നാൾ വൈകുന്നേരം കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒത്തുചേരുന്ന സന്തോഷ നിമിഷങ്ങളാണ്

പ്രതീകാത്മക ചിത്രം | AI Generated

ഈ സമയം കൂടുതൽ സന്തോഷകരവും രുചികരവുമാക്കാൻ അടുക്കളയിൽ മണിക്കൂറുകൾ ചെലവഴിക്കേണ്ടതില്ല.

പ്രതീകാത്മക ചിത്രം | Pinterest

കുറഞ്ഞ സമയംകൊണ്ട് വളരെ പെട്ടന്ന് തയ്യാറാക്കാവുന്ന ചില നാലുമണി പലഹാരങ്ങൾ പരിചയപ്പെടാം

പ്രതീകാത്മക ചിത്രം | Pinterest

പൂവട

അരിപ്പൊടിയും നെയ്യും വെള്ളവും ചേര്‍ത്ത് വാഴയിലയില്‍ പരത്തുക. ഞാലിപ്പൂവന്‍ പഴം വളരെ ചെറുതായി അരിഞ്ഞ് തേങ്ങ ചിരകിയതും പഞ്ചസാരയും ചേര്‍ത്ത് മാവില്‍ വയ്ക്കാം. ഇലമടക്കി ആവിയില്‍ വേവിച്ചെടുക്കാം.

Poovada | Pinterest

സുഖിയൻ

വേവിച്ചെടുത്ത ചെറുപയറിൽ അവലും ശർക്കരവെള്ളവും തേങ്ങ ചിരകിയതും ചേർത്ത് ഉരുളകളാക്കുക. ഈ ഉരുള മൈദയും മഞ്ഞളും ഉപ്പും ചേർത്തുണ്ടാക്കിയ മാവിൽ മുക്കി എണ്ണയിൽ പെരിച്ചെടുക്കുക.

Sukhiyan | Pinterest

ഉന്നക്കായ

പഴം വേവിച്ച് ഉടച്ച് ചെറിയ ഉറുളകളാക്കി എടുക്കുക. തേങ്ങ, കശുവണ്ടി, മുന്തിരി, പഞ്ചസാര, ഏലയ്ക്ക എന്നിവ ചേർത്തിളക്കിയ മിശ്രിതം ഉരുളകളാക്കിവെച്ചിരിക്കുന്ന പഴത്തിലേക്ക് നിറച്ച് കൊടുക്കുക. ഇത് ഒരു ഓവൽ ആകൃതിയിലാക്കിയെടുക്കാം. ഇത് തിളച്ച എണ്ണയിലിട്ട് ​ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ കോരിയെടുക്കാം.

Unnakaya | Pinterest

ചിക്കൻ കട്ലേറ്റ്

കുരുമുളക് പൊടി, മഞ്ഞൾപ്പൊടി, ഉപ്പ് ചേർത്ത് വേവിച്ച ചിക്കനും ഉരുളക്കിഴങ്ങും ഉടച്ചെടുക്കുക. പാനിൽ എണ്ണ ചൂടാക്കി ഉള്ളി, കാരറ്റ്, ഗ്രീൻ പീസ് എന്നിവ വഴറ്റുക. ഇതിലേക്ക് ഉടച്ച മിശ്രിതവും ഗരം മസാലയും ചേർത്ത് ഇളക്കുക. തണുത്തതിന് ശേഷം ഉരുളകളാക്കി ചെറുതായി പരത്തി, മുട്ടയിലും ബ്രഡ് ക്രംസിലും മുക്കി ഡീപ് ഫ്രൈ ചെയ്യുക.

Chicken Cutlet | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File