വിദ്യാര്‍ഥികള്‍ അറിഞ്ഞിരിക്കാന്‍; സ്‌ട്രെസ് റിലീവിങ് ടെക്‌നിക്‌സ് ഏതൊക്കെ

സമകാലിക മലയാളം ഡെസ്ക്

മെഡിറ്റേഷന്‍

മാനസിക സമ്മര്‍ദ്ദം കൈകാര്യം ചെയ്യുന്നതിന് മെഡിറ്റേഷന്‍ പരിശീലിക്കുന്നത് മികച്ച മാര്‍ഗമാണ്. ദിവസവും 10 മിനിറ്റ് മെഡിറ്റേറ്റ് ചെയ്യാം. ഇത് മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനൊപ്പം ശ്രദ്ധയും ഏകാഗ്രതയും വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു.

കഫീന്റെ ഉപയോഗം

പഠിക്കുന്ന സമയം കൂടുതല്‍ നേരം ഉണര്‍ന്നിരിക്കുന്നതിന് വിദ്യാര്‍ഥികള്‍ കഫീന്‍ അടങ്ങിയ ചായ അല്ലെങ്കില്‍ കാപ്പിയെ ആശ്രയിക്കാറുണ്ട്. ഇവയുടെ അമിത ഉപയോഗം മാനസികാരോഗ്യത്തെ ബാധിക്കാം.

ഡയറി എഴുത്ത്

ചിന്തകളും പിരിമുറുക്കവും വാക്കുകളാക്കി ഡയറിയില്‍ കുറിക്കുന്നത് നിങ്ങളുടെ മാനസിക സമ്മര്‍ദ്ദത്തെ കൈകാര്യം ചെയ്യാനുള്ള ബലം വര്‍ധിപ്പിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. ഇത് പരിശീലിക്കുന്നത് മനസിന് വലിയ ആശ്വാസം നല്‍കും.

'ഫണ്‍ ടൈം'

പഠനത്തിന്റെ പിരിമുറുക്കം വര്‍ധിക്കുമ്പോള്‍ ഇടയ്ക്ക് ചെറിയ ഇടവേളകള്‍ എടുക്കുക. നിങ്ങള്‍ക്ക് ഇഷ്ടപ്പെട വിനോദത്തില്‍ ഏര്‍പ്പെടുന്നത് മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും.

വ്യായാമം

ഉറക്കമോ മറ്റ് ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കൊ സമയം നല്‍കാതെ പഠനത്തിന് വേണ്ടി മുഴുവന്‍ സമയം ചെലവഴിക്കുന്നത് ശാസ്ത്രിയമായ രീതിയല്ല. ദിവസവുമുള്ള വ്യായാമം നിങ്ങളുടെ ശരീരം ഫിറ്റാക്കുന്നതിനൊപ്പം മാനസിക സമ്മര്‍ദ്ദം മെച്ചപ്പെടുത്താനും മികച്ച മാര്‍ഗമാണ്.

ആരോഗ്യകരമായ ഭക്ഷണക്രമം

പഠനത്തില്‍ മികവു പുലര്‍ത്താന്‍ പഠനച്ചാല്‍ മാത്രം പോര ശരീരവും കൂടി സഹകരിക്കണം. അതിനാല്‍ ആരോഗ്യകരമായ ഡയറ്റ് പിന്തുടരേണ്ടത് പ്രധാനമാണ്. ആരോഗ്യകരമായ ഭക്ഷണക്രമം നിങ്ങളുടെ ശരീരം ബലമുള്ളതും ഉന്മേഷമുള്ളവരുമാക്കുന്നു. ഇത് നിങ്ങള്‍ക്ക് ഏകാഗ്രതയും ശ്രദ്ധയും കൂട്ടാന്‍ സഹായിക്കും.

'പോസ്റ്റീവ് വൈബ്'

നെഗറ്റീവ് ആയ ആളുകളെ ഒഴിവാക്കുക എന്നതാണ് പോസിറ്റീവ് ആയി ഇരിക്കാന്‍ മികച്ച മാര്‍ഗം. അമിത പ്രതീക്ഷഭാരം കുട്ടികളെ സമ്മര്‍ദ്ദത്തിലാക്കും. അതിനാല്‍ ഏറ്റവും പോസിറ്റാവായി പ്രോത്സാഹനം നല്‍കുന്നവരെ കൂടെ കൂട്ടുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates