ലാപ്‌ടോപ്പ് വൃത്തിയാക്കാന്‍ ഈസി ടിപ്സ്

സമകാലിക മലയാളം ഡെസ്ക്

എപ്പോഴും കൊണ്ടുനടക്കുന്ന ലാപ്ടോപ്പുകള്‍ ഇടയ്ക്ക് വൃത്തിയാക്കാന്‍ മാത്രം പലര്‍ക്കും മടിയാണ്.

പ്രതീകാത്മക ചിത്രം | Pinterest

കൃത്യമായ ഇടവേളകളില്‍ വൃത്തിയാക്കിയില്ലെങ്കില്‍ അത് ലാപ്‌ടോപിന്റെ പ്രകടനത്തെയും ആയുസിനെയും ബാധിച്ചേക്കാം.

പ്രതീകാത്മക ചിത്രം | Pinterest

എളുപ്പത്തിൽ ലാപ്‌ടോപ്പ് വൃത്തിയാക്കാനുള്ള ടിപ്സ് നോക്കാം.

പ്രതീകാത്മക ചിത്രം | Pinterest

ഡിസ്‌പ്ലേ സ്‌ക്രീന്‍

ഒരു മൈക്രോ ഫൈബര്‍ തുണി ഡിസ്റ്റില്‍ഡ് വാട്ടറോ സ്‌ക്രീന്‍ ക്ലീനറോ ഉപയോഗിച്ച് നനച്ചശേഷം സ്‌ക്രീന്‍ പതുക്കെ തുടയ്ക്കുക. കറകളും വിരലടയാളങ്ങളും പതുക്കെ തുടച്ചുനീക്കാന്‍ ഐസോപ്രൊപൈല്‍ ആല്‍ക്കഹോളോ അല്ലെങ്കില്‍ എല്‍സിഡി-സേഫ് ക്ലീനറോ ഉപയോഗിക്കാം. ഒരിക്കലും ദ്രാവകം നേരിട്ട് സ്‌ക്രീനില്‍ തളിക്കരുത്.

പ്രതീകാത്മക ചിത്രം | Pinterest

ലാപ്‌ടോപ്പിന്റെ ബോഡി

പുറംഭാഗം, പാം റെസ്റ്റ്, ടച്ച്പാഡ് എന്നിവ മൈക്രോ ഫൈബര്‍ തുണിയും വീര്യം കുറഞ്ഞ സോപ്പ് ലായനിയോ ക്ലീനിംഗ് വൈപ്പുകളോ ഉപയോഗിച്ച് തുടയ്ക്കുക. പതിവായി സ്പര്‍ശിക്കുന്ന ഭാഗങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. അധിക ഈര്‍പ്പം നീക്കം ചെയ്യണം.

പ്രതീകാത്മക ചിത്രം | AI Generate

കീബോര്‍ഡ്

ബ്രഷോ എയര്‍ ബ്ലാസ്റ്ററോ ഉപയോഗിച്ച് കീ-കള്‍ക്കിടയിലുള്ള അഴുക്ക് നീക്കം ചെയ്യാം. ഐസോപ്രൊപൈല്‍ ആല്‍ക്കഹോളില്‍ ചെറുതായി നനച്ച മൈക്രോ ഫൈബര്‍ തുണി ഉപയോഗിച്ച് കീ-കള്‍ തുടയ്ക്കുക.

പ്രതീകാത്മക ചിത്രം

കവറുകളും ബെസലുകളും

ഐസോപ്രൊപൈല്‍ ആല്‍ക്കഹോളില്‍ ചെറുതായി നനച്ച മൈക്രോ ഫൈബര്‍ തുണി ഉപയോഗിച്ച് ലാപ്‌ടോപ്പിന്റെ കവര്‍, ബെസല്‍, കേസിംഗ് എന്നിവ തുടയ്ക്കുക. കഠിനമായ കറകള്‍ക്ക് ന്യൂട്രല്‍ ക്ലീനര്‍ ഉപയോഗിക്കാം.

പ്രതീകാത്മക ചിത്രം | AI Generated

ഡസ്റ്റ് ഫില്‍ട്ടര്‍

ഡസ്റ്റ് ഫില്‍ട്ടറുകളുള്ള മോഡലുകളില്‍ മൃദുവായ ബ്രഷ് ഉപയോഗിച്ച് പൊടി തട്ടിക്കളയുക. വാക്വം ക്ലീനറുകള്‍ ഒഴിവാക്കണം. അവ ആന്തരിക ഘടകങ്ങള്‍ക്ക് കേടുവരുത്തും. പതിവായ വൃത്തിയാക്കല്‍ മികച്ച എയര്‍ ഫ്‌ളോയും കൂളിംങ്ങും ഉറപ്പാക്കുന്നു.

പ്രതീകാത്മക ചിത്രം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File