സമകാലിക മലയാളം ഡെസ്ക്
കൈമുട്ടിലെ കറുപ്പ് നിറം ഇന്ന് പലരും നേരിടുന്ന ഒരു വലിയ പ്രശ്‌നമാണ്.
കൈമുട്ടിലെ ചര്‍മ്മം കട്ടിയുള്ളതും വരണ്ടതുമായതുകൊണ്ടുമാണ് ഇങ്ങനെ സംഭവിക്കുന്നത്.
അത് മാറ്റാന്‍ സഹായിക്കുന്ന ചില നാടന്‍ വഴികള്‍ നോക്കാം
അര ടീസ്പൂണ്‍ തേനില്‍ കുറച്ച് നാരങ്ങാ നീര് ചേര്‍ത്ത് കറുത്ത ഭാഗത്ത് പുരട്ടുക. 15-20 മിനിറ്റിനു ശേഷം കഴുകിക്കളയാം.
ഒരു ഉരുളക്കിഴങ്ങ് കഷ്ണങ്ങളാക്കി മുറിച്ച് കറുത്ത ഭാഗത്ത് മൃദുവായി ഉരസുക. 15-20 മിനിറ്റിനു ശേഷം കഴുകിക്കളയുക.
രണ്ട് ടേബിള്‍സ്പൂണ്‍ കടലമാവില്‍ കുറച്ച് പാലും നാരങ്ങാ നീരും ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് കൈമുട്ടിൽ പുരട്ടി ഉണങ്ങുമ്പോള്‍ കഴുകി കളയുക. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ചെയ്യാം.
കറ്റാര്‍വാഴ ജെല്‍ നേരിട്ട് കൈമുട്ടിൽ പുരട്ടി 20-30 മിനിറ്റിനു ശേഷം കഴുകിക്കളയുക.
ദിവസവും കുളിക്കുന്നതിന് മുമ്പോ ശേഷമോ വെളിച്ചെണ്ണ പുരട്ടി മസാജ് ചെയ്യുന്നത് നല്ലതാണ്.
ഒരു ടീസ്പൂണ്‍ ബേക്കിംഗ് സോഡയില്‍ കുറച്ച് പാല്‍ ചേര്‍ത്ത് പേസ്റ്റാക്കി കൈമുട്ടിൽ പുരട്ടുക. ഇത് ഉണങ്ങുമ്പോള്‍ തണുത്ത വെള്ളത്തില്‍ കഴുകി കളയുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates