ജലദോഷം മാറ്റാൻ ഈ പൊടിക്കൈകൾ പരീക്ഷിക്കൂ

സമകാലിക മലയാളം ഡെസ്ക്

കാലാവസ്ഥ ഒന്നു മാറിയാല്‍ മതി അപ്പോള്‍ എത്തും ജലദോഷം.

cough and cold | Pinterest

മൂക്കടപ്പ്, തുമ്മൽ, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകുമ്പോൾ ചില പൊടിക്കൈകൾ ചെയ്യുന്നത് ജലദോഷത്തിന് ആശ്വാസം നൽകാൻ സഹായിക്കും.

Here are some easy ways to get rid of a cold.

ജലദോഷം കുറയ്ക്കാൻ പരീക്ഷിക്കാവുന്ന പൊടിക്കൈകൾ അറിയാം.

steam for cold | Meta AI Image

ജലദോഷം വരാൻ സാധ്യതയുണ്ടെന്ന് തോന്നിയാൽ ഉപ്പിട്ട ചൂടുവെള്ളം കൊണ്ട് കവിള്‍ കൊള്ളുക. തുടക്കത്തിലെ ഇത് ചെയ്താൽ തൊണ്ട വേദന മാറുകയും ജലദോഷം വരാതിരിക്കാനും സഹായിക്കും.

Salt water

അടഞ്ഞ മൂക്ക്‌ തുറക്കുന്നതിനും മൂക്കിലെ രോഗാണുക്കള്‍ നശിക്കുന്നതിനും ആവി പിടിക്കുന്നത് സഹായിക്കും. ആവി പിടിക്കുമ്പോള്‍ ചൂട്‌ അധികമാകാതെ ശ്രദ്ധിക്കണം, ഇത്‌ മൂക്കിലെ കോശങ്ങള്‍ നശിക്കാന്‍ ചിലപ്പോള്‍ കാരണമാവും.

steaming

ജലദോഷമുള്ളപ്പോള്‍ ചൂടുള്ള ചുക്ക്‌ കാപ്പി കുടിക്കുന്നത്‌ ആശ്വാസം നല്‍കും.

Chukku Kappi

ഒരു കപ്പ് പാലി‍ൽ അൽപം മഞ്ഞൾ പൊടി ചേർത്ത് കുടിക്കുന്നത് ജലദോഷം, ചുമ എന്നിവ വരാതിരിക്കാൻ സഹായിക്കും.

Turmeric milk | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File