പാവയ്ക്കയുടെ കയ്പ്പ് മാറ്റാൻ ഇതാ എളുപ്പ വഴികൾ

സമകാലിക മലയാളം ഡെസ്ക്

പാവയ്ക്ക ആരോഗ്യത്തിന് വളരെ നല്ലതാണ്. പക്ഷേ അതിൻ്റെ കയ്പ്പ് പലർക്കും ഇഷ്ടമല്ല.

Bitter gourd | Pinterest

എന്നാൽ പാചകം ചെയ്യുമ്പോൾ തന്നെ പാവയ്ക്കയുടെ കയ്പ്പ് എളുപ്പത്തിൽ മാറ്റാൻ സാധിക്കും.

Bitter gourd | Pinterest

പാവയ്ക്കയുടെ കയ്പ്പ് മാറ്റാൻ ഇങ്ങനെ ചെയ്തു നോക്കൂ

Bitter gourd | Pinterest

പാവയ്ക്കയുടെ തൊലി പൂർണമായും നീക്കം ചെയ്തതിന് ശേഷം നന്നായി കഴുകണം. അതുകഴിഞ്ഞ് പാവയ്ക്ക ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് സൂക്ഷിക്കാം. ഇത് കയ്പ്പ് കുറയ്ക്കാൻ സഹായിക്കുന്നു.

Bitter gourd | Pinterest

തൊലി നന്നായി കളഞ്ഞതിന് ശേഷം പാവയ്ക്കയുടെ ഉള്ളിലുള്ള വിത്തുകൾ പൂർണമായും നീക്കം ചെയ്യണം. ഇങ്ങനെ ചെയ്യുന്നത് പാവയ്ക്കയുടെ കയ്പ്പ് കുറയ്ക്കാൻ നല്ലതാണ്.

Bitter gourd | Pinterest

കഷ്ണങ്ങളാക്കി മുറിച്ച പാവയ്ക്ക ഉപ്പു ഉപയോഗിച്ച് ഉരച്ച് കഴുകിയാൽ മതി. കയ്പ്പ് ഇല്ലാതാകും. അതേസമയം തിളപ്പിച്ച ഉപ്പ് വെള്ളത്തിൽ പാവയ്ക്ക മുക്കിവയ്ക്കുന്നതും കയ്പ്പ് അകറ്റാൻ സഹായിക്കുന്നു.

Salt | Pinterest

പാവയ്ക്കയിൽ ഉപ്പ് പുരട്ടിയതിന് ശേഷം കുറച്ച് നേരം അങ്ങനെ തന്നെ വെച്ചിരിക്കാം. അതുകഴിഞ്ഞ് പാവയ്ക്കയുടെ നീര് നന്നായി പിഴിഞ്ഞ് കളഞ്ഞതിന് ശേഷം പാചകം ചെയ്യാവുന്നതാണ്.

Salt | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | file