കോളിഫ്ലവറിലെ പുഴുക്കളും അഴുക്കും നീക്കാൻ എളുപ്പവഴികൾ

സമകാലിക മലയാളം ഡെസ്ക്

കോളിഫ്ലവർ ആരോഗ്യത്തിന് നല്ലൊരു പച്ചക്കറിയാണെങ്കിലും, അതിന്റെ ഉള്ളിലായി പുഴുക്കളും അഴുക്കും ഒളിഞ്ഞിരിക്കാനുള്ള സാധ്യത കൂടുതലാണ്.

Cauliflower cleaning

അതുകൊണ്ട് പാചകം ചെയ്യുന്നതിന് മുമ്പ് കോളിഫ്ലവർ ശരിയായ രീതിയിൽ വൃത്തിയാക്കുന്നത് വളരെ പ്രധാനമാണ്.

Cauliflower cleaning

കോളിഫ്ലവർ സുരക്ഷിതമായും ശുചിയായും എങ്ങനെ വൃത്തിയാക്കിയെടുക്കാം എന്ന് നോക്കാം

Cauliflower cleaning

കോളിഫ്ലവർ ആദ്യം ഇതളുകളായി വേർതിരിച്ചു എടുക്കുക .അതിനുശേഷം കോളിഫ്ലവറിന്റെ നടുഭാഗത്തു കാണുന്ന തണ്ട് കത്തി ഉപയോഗിച്ച് മുറിച്ചു മാറ്റണം.

cauliflower | Pexels

ചെറിയ ഇതളുകളായി മാറ്റിയ കോളിഫ്ലവർ പൈപ്പിന് താഴെ വെച്ച് നന്നായി കഴുകിയെടുക്കാം. അഴുക്ക്, പുഴുക്കൾ എന്നിവയെ നീക്കം ചെയ്യാൻ ഇത് സഹായിക്കും.

Cauliflower cleaning

ചെറു ചൂടു വെള്ളത്തിൽ ഉപ്പ് ഇട്ടതിനുശേഷം കോളിഫ്ലവർ ഒരിക്കൽ കൂടി കഴുകിയെടുക്കണം. ഇങ്ങനെ ചെയ്യുന്നത് ചെറിയ സൂക്ഷ്മ ജീവികളെയും പാരസൈറ്റുകളെയും ഒഴിവാക്കാൻ സഹായിക്കും.

Cauliflower cleaning

ധാരാളം സൂക്ഷ്മജീവികൾ കാണുവാൻ സാധ്യതയുള്ള ഒരു പച്ചക്കറിയാണ് കോളിഫ്ലവർ. അതുകൊണ്ടുതന്നെ തിളച്ച വെള്ളത്തിലിട്ടു ഒരു അഞ്ച് മിനിറ്റുനേരം വെച്ചതിനു ശേഷമാണ് ഉപയോഗിക്കേണ്ടത്.

Cauliflower cleaning

തിളച്ച വെള്ളത്തിലേയ്ക്കിട്ട കോളിഫ്ലവറിനെ അഞ്ചു മിനിറ്റിനു ശേഷം ഐസ് വാട്ടറിലേയ്ക്ക് മാറ്റണം. അങ്ങനെ ചെയ്യുന്നത് വഴി കോളിഫ്ലവർ വെന്തുപോകുകയില്ലെന്നു മാത്രമല്ല, നല്ല ക്രിസ്പിയായിരിക്കുകയും ചെയ്യും.

Cauliflower

ചെറിയ ഇതളുകളാക്കി മുറിച്ചെടുത്ത കോളിഫ്ലവറിലേ ജലാംശം കിച്ചൻ ടവൽ ഉപയോഗിച്ച് നല്ലതുപോലെ തുടച്ചെടുത്തതിനു ശേഷം ഉപയോഗിക്കാവുന്നതാണ്.

Cauliflower | AI Generated

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | file