വീട്ടമ്മമാർ അറിഞ്ഞിരിക്കണം, ഗ്യാസ് ലാഭിക്കാനുള്ള ഈ എളുപ്പവഴികൾ

സമകാലിക മലയാളം ഡെസ്ക്

ഇന്ന് പല വീടുകളിലേയും വലിയ ചെലവുകളിൽ ഒന്നാണ് പാചകവാതകം.

Easy ways to save gas while cooking

എന്നാൽ ചില ചെറിയ ശീലങ്ങൾ മാറ്റിയാൽ ഗ്യാസ് ഉപഭോഗം ഗണ്യമായി കുറയ്ക്കാൻ കഴിയും.

Easy ways to save gas while cooking

പാചകത്തിന്റെ രുചിയിലും ഗുണത്തിലും കുറവുണ്ടാകാതെ തന്നെ ഈ ലളിതമായ മാർഗങ്ങൾ വഴി ഗ്യാസ് ലാഭിക്കാം.

Easy ways to save gas while cooking

പാചകം തുടങ്ങും മുമ്പ് എല്ലാ സാധനങ്ങളും തയ്യാറാക്കുക. പച്ചക്കറികൾ അരിയുക, മസാലകൾ എടുത്തുവയ്ക്കുക, ആവശ്യമായ പാത്രങ്ങൾ ഒരുക്കുക എന്നിവ മുൻകൂട്ടി ചെയ്താൽ അടുപ്പ് കത്തിച്ച ശേഷം സമയം പാഴാകില്ല.

Easy ways to save gas while cooking

അരി, പയർ, ഇറച്ചി തുടങ്ങിയവ വേവിക്കാൻ പ്രഷർ കുക്കർ ഉപയോഗിക്കുന്നത് ഗ്യാസിന്റെ ഉപയോ​ഗം കുറയ്ക്കുന്നു.ഇത് പാചകസമയം കുറയ്ക്കുകയും ചെയ്യുന്നു.

Easy ways to save gas while cooking

മൂടിവെച്ച് പാചകം ചെയ്താൽ ചൂട് പുറത്തേക്ക് പോകാതെ ഭക്ഷണം വേഗത്തിൽ വേവും. ഇത് ഗ്യാസ് ഉപഭോഗം കുറയ്ക്കാൻ സഹായിക്കും.

Easy ways to save gas while cooking

അരി, കടല, പയർ തുടങ്ങിയവ പാചകത്തിന് മുൻപ് കുറച്ച് സമയം വെള്ളത്തിൽ കുതിർത്തുവെച്ചാൽ അവ വേഗത്തിൽ വേവും. അതിനാൽ ഗ്യാസ് ലാഭിക്കാം.

Easy ways to save gas while cooking

പാത്രത്തിന്റെ അടിഭാഗം മുഴുവൻ മൂടുന്നത്ര മാത്രം തീ മതിയാകും. അനാവശ്യമായി വലിയ തീ ഉപയോഗിച്ചാൽ ചൂട് പുറത്തേക്ക് പോകുകയും ഗ്യാസ് പാഴാകുകയും ചെയ്യും.

Easy ways to save gas while cooking

ചെറിയ അളവിലുള്ള ഭക്ഷണം വലിയ പാത്രത്തിൽ പാകം ചെയ്യുന്നത് കൂടുതൽ സമയം എടുക്കും. അതിനാൽ ആവശ്യത്തിന് അനുയോജ്യമായ പാത്രം ഉപയോഗിക്കുക.

Easy ways to save gas while cooking

ബർണറിലെ ദ്വാരങ്ങൾ അടഞ്ഞാൽ തീ ശരിയായി കത്തുകയില്ല. ബർണർ ഇടയ്ക്കിടെ വൃത്തിയാക്കുന്നത് ഗ്യാസ് കാര്യക്ഷമമായി ഉപയോഗിക്കാൻ സഹായിക്കും.

Easy ways to save gas while cooking

ഫ്രിഡ്ജിൽ നിന്നെടുത്ത ഭക്ഷണം കുറച്ച് സമയം പുറത്തുവെച്ച ശേഷം ചൂടാക്കിയാൽ പാചകസമയം കുറയും.

Easy ways to save gas while cooking

പാചകക്രമം ശരിയായി ആസൂത്രണം ചെയ്താൽ ഒരേ സമയം ഒന്നിലധികം വിഭവങ്ങൾ തയ്യാറാക്കാൻ കഴിയും. ഇത് ഗ്യാസും സമയവും ലാഭിക്കും.

Easy ways to save gas while cooking

റെഗുലേറ്റർ, ഹോസ് പൈപ്പ്, ബർണർ എന്നിവ ഇടയ്ക്കിടെ പരിശോധിക്കുക. ചെറിയ ചോർച്ച പോലും വലിയ അളവിൽ ഗ്യാസ് നഷ്ടപ്പെടുത്താം.

Easy ways to save gas while cooking

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam