അഞ്ജു സി വിനോദ്
ദിവസവും ഒരുപിടി നട്‌സ് കഴിക്കുന്നത് ആരോഗ്യത്തിന് പലതരത്തില്‍ ഗുണം ചെയ്യും. ഇത് ഡിമെന്‍ഷ് മുതല്‍ വിഷാദ ലക്ഷണങ്ങളെ വരെ കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.
ഡിമെന്‍ഷ്യ
ഉപ്പ് ചേര്‍ക്കാത്തതും പ്രോസസ് ചെയ്യാത്തതുമായ 30 ഗ്രാം വീതം നട്‌സ് ദിവസവും കഴിക്കുന്നത് ഡിമെന്‍ഷ്യയുടെ സാധ്യത 12 ശതമാനമായി കുറയ്ക്കുമെന്ന് കാസ്റ്റില്ല-ലാ മാന്‍ച്ച സര്‍കലാശാലയിലെയും പോര്‍ട്ടോ സര്‍വകലാശാലയിലെയും ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു.
വിഷാദം
വെള്ളത്തില്‍ കുതിര്‍ത്ത നട്സ് രാവിലെ കഴിക്കുന്നത് തലച്ചോറിന്‍റെ ആരോഗ്യവും ഊര്‍ജ്ജവും മെച്ചപ്പെടുത്തുന്നു. അതിനൊപ്പം മാനസികാവസ്ഥ നില സന്തുലമാക്കാനും സഹായിക്കും. ഇത് വിഷാദലക്ഷണങ്ങള്‍ കുറയ്ക്കും.
കുതിര്‍ക്കുന്നത്
നട്‌സ് തലേന്ന് വെള്ളത്തില്‍ കുതിര്‍ത്ത് കഴിക്കുന്നത് ഇരട്ടി ആരോഗ്യഗുണം നല്‍കുന്നു. വെള്ളത്തില്‍ കുതിര്‍ക്കുമ്പോള്‍ അതില്‍ അടങ്ങിയ ആന്റി-ന്യൂട്രിയന്‍സ് ദുര്‍ബലമാവുകയും ധാതുക്കളുടെ ആഗിരണം എളുപ്പമാകാനും സഹായിക്കും.
മാത്രമല്ല, നട്‌സ് കുതിര്‍ക്കുമ്പോള്‍ അവ കുറച്ചു കൂടി മൃദുവാകുകയും രുചി കൂടുകയും ചെയ്യുന്നു. ദഹിക്കാനും എളുപ്പമായിരിക്കും.
ശരീരത്തിന് ഊര്‍ജ്ജം പകരാന്‍ നട്‌സ് കഴിക്കുന്നത് സഹായിക്കും. പ്രഭാത ഭക്ഷണത്തിനൊപ്പവും ഉച്ചഭക്ഷണത്തിന് ശേഷവും നടസ് കഴിക്കുന്നത് ഊര്‍ജ്ജം കിട്ടാന്‍ സഹായിക്കും.
ചര്‍മത്തിന്‍റെയും മുടിയുടെയും ആരോഗ്യം സംരക്ഷിക്കാനും ഈ ശീലം സഹായിക്കും. ഇതില്‍ അടങ്ങിയ പോഷകങ്ങള്‍ മുടിയുടെ കരുത്ത് വര്‍ധിപ്പിക്കുകയും മുടികൊഴിച്ചില്‍ ഒഴിവാക്കുകയും ചെയ്യുന്നു.