സമകാലിക മലയാളം ഡെസ്ക്
മിക്ക ആളുകളെയും അലട്ടുന്ന പ്രശ്നമാണ് താരൻ.
നിങ്ങളുടെ തലയോട്ടിയിലെ ശിരോചർമത്തിൽ നിർജ്ജീവ ചർമ്മകോശങ്ങൾ അടിഞ്ഞുകൂടുന്നതിന്റെ ഫലമായാണ് താരൻ ഉണ്ടാകുന്നത്.
നിങ്ങൾ കഴിക്കുന്ന ഭക്ഷണം മുടിയുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നതിൽ കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ട്.
താരൻ നിയന്ത്രിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം
അവോക്കാഡോ
പ്രകൃതിദത്ത ഓയിലുകൾ അവക്കാഡോയിൽ ഏറെയുണ്ടെന്നതാണ് ഏറ്റവും വലിയ സവിശേഷത. ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും പ്രോട്ടീനും അവോക്കാഡോയിൽ അടങ്ങിയിട്ടുണ്ട്.
നട്സ്
ബദാം, വാൾനട്ട് തുടങ്ങിയ നട്സുകളിൽ സിങ്ക്, ഒമേഗ-3, ഒമേഗ-6 ഫാറ്റി ആസിഡുകൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് താരൻ കുറയ്ക്കാൻ സഹായിക്കും.
മത്തങ്ങ വിത്ത്
മത്തങ്ങ വിത്തുകളിൽ സിങ്ക് അടങ്ങിയിട്ടുള്ളതിനാൽ തലയോട്ടിയിലെ അമിത എണ്ണ കുറയ്ക്കാനും മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
മുട്ട
മുടിയുടെയും തലയോട്ടിയുടെയും ആരോഗ്യത്തെ സഹായിക്കുന്ന സിങ്കും ബയോട്ടിനും മുട്ടയിൽ ധാരാളമുണ്ട്.
വെളുത്തുള്ളി
താരൻ ചികിത്സയിൽ സഹായിക്കുന്ന പ്രകൃതിദത്ത ആന്റിഫംഗൽ ഘടകമായ അല്ലിസിൻ വെളുത്തുള്ളിയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. വെളുത്തുള്ളി പതിവായി കഴിക്കുകയോ തലയോട്ടിയിൽ നേരിട്ട് പുരട്ടുകയോ ചെയ്യുന്നത് താരൻ കുറയ്ക്കാൻ സഹായിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates