വേനൽച്ചൂടിൽ നിന്ന് രക്ഷ നേടാൻ ഈ ഭക്ഷണങ്ങൾ കഴിക്കൂ

സമകാലിക മലയാളം ഡെസ്ക്

വേനൽക്കാലമാണ്, കടുത്ത ചൂട് വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും.

പ്രതീകാത്മക ചിത്രം | Pinterest

ചൂട് കൂടുമ്പോൾ ഏറ്റവും കൂടുതൽ ഉണ്ടാകുന്നതാണ് നിർജ്ജലീകരണം.

പ്രതീകാത്മക ചിത്രം | Pinterest

നിർജ്ജലീകരണം ഉണ്ടാകാതിരിക്കാൻ ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്തുകയാണ് ഇതിൽ പ്രധാനം.

പ്രതീകാത്മക ചിത്രം | Pinterest

അതിനാൽ വേനൽ ചൂടിൽനിന്നും രക്ഷ നേടാൻ ധാരാളം വെള്ളം കുടിക്കുക.

പ്രതീകാത്മക ചിത്രം | Pinterest

ജലാംശം അടങ്ങിയ ചില ഭക്ഷണങ്ങളും ഇതിന് നിർജ്ജലീകരണം തടയാൻ സഹായിക്കും.അവ എന്തെല്ലാം എന്ന് നോക്കാം.

പ്രതീകാത്മക ചിത്രം | AI Generated

തണ്ണിമത്തൻ

90% വെള്ളം അടങ്ങിയതിനാൽ തണ്ണിമത്തൻ വേനൽക്കാലത്ത് അനുയോജ്യമാണ്. ഇലക്‌ട്രോലൈറ്റുകൾ, ആന്റിഓക്‌സിഡന്റുകൾ, അവശ്യ വിറ്റാമിനുകളും ധാതുക്കളും എന്നിവയാൽ സമ്പുഷ്ടമാണ്.

Watermelon | Pinterest

വെള്ളരിക്ക

കലോറി കുറഞ്ഞ മറ്റൊരു ജലാംശം നൽകുന്ന ഭക്ഷണമാണ് വെള്ളരിക്ക. ഉയർന്ന ജലാംശം ഉള്ളതിനാൽ വെള്ളരിക്ക വേനൽക്കാലത്ത് ശരീരത്തിന് ഗുണം ചെയ്യും.

Cucumber | Pinterest

കോളിഫ്ലവർ

കോളിഫ്ലവറിൽ ധാരാളം പോഷകങ്ങളും ജലാംശവും അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നത് ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കും.

Cauliflower | Pinterest

ചുരയ്ക്ക

ചുരയ്ക്കയിലും ധാരാളം ജലാംശം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളെ എപ്പോഴും ഹൈഡ്രേറ്റാക്കി വെയ്ക്കാൻ സഹായിക്കും.

Calabash | Pinterest

തക്കാളി

ഫ്രീ റാഡിക്കലുകളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റായ ലൈക്കോപീൻ തക്കാളിയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. അവയിൽ ധാരാളം വെള്ളവും വിറ്റാമിൻ എ, സി എന്നിവയും അടങ്ങിയിട്ടുണ്ട്.

Tomato | Pinterest

തൈര്

തൈര് ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കും. തൈര് കഴിക്കുന്നത് ശരീരത്തിന് തണുപ്പ് നൽകും.

Curd | Pinterest

ലെറ്റൂസ്

നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ പച്ചക്കറിയാണ് ലെറ്റൂസ്. 96 ശതമാനം ജലാംശം ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നത് ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കും.

Lettuce | Pinterest

സ്ട്രോബെറി

സ്ട്രോബെറിയിൽ ഉയർന്ന ജലാംശമുണ്ട്. വിറ്റാമിൻ സി, ഫോളേറ്റ്, മാംഗനീസ്, പൊട്ടാസ്യം എന്നിവയുൾപ്പെടെ അവശ്യ പോഷകങ്ങളും അവയിലുണ്ട്. സ്ട്രോബെറി ഹൃദയത്തിന് നല്ലതാണ്, കൂടാതെ രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാനും സഹായിക്കുന്നു.

Strawberries | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File