തണുപ്പ് കാലത്ത് ശരീരത്തിൽ ചൂട് നിലനിർത്താൻ ഈ ഭക്ഷണങ്ങൾ കഴിക്കൂ

സമകാലിക മലയാളം ഡെസ്ക്

ആരോഗ്യകരമായ ദഹനവ്യവസ്ഥ ഉറപ്പാക്കേണ്ടത് സീസണൽ അണുബാധകൾ തടയുന്നതിനും അത്യന്താപേക്ഷിതമാണ്.

പ്രതീകാത്മക ചിത്രം | Pexels

ഓരോ സീസണിനും അനുസരിച്ച് ശരീരത്തിന് പ്രത്യേക ശ്രദ്ധ നൽകേണ്ടതുണ്ട്.

പ്രതീകാത്മക ചിത്രം | Pexels

തണുപ്പ് കാലങ്ങളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാൻ കട്ടിയുള്ള വസ്ത്രങ്ങൾ ധരിച്ചാൽ മാത്രം പോര. ശരീരത്തിന്റെ ചൂട് നിലനിർത്താൻ ചില ഭക്ഷണങ്ങളും കഴിക്കേണ്ടതുണ്ട്.

പ്രതീകാത്മക ചിത്രം | Pexels

പ്രോട്ടീൻ അടങ്ങിയതും കൊഴുപ്പുള്ളതുമായ ഭക്ഷണങ്ങൾ കഴിക്കുന്നത് ശൈത്യകാലത്തെ ചർമ സംരക്ഷണത്തിനും അത്യാവശ്യമാണ്.

പ്രതീകാത്മക ചിത്രം | Pexels

ശരീരത്തിന് ചൂട് നിലനിർത്താനും ചർമത്തിന്റെ ആരോഗ്യം നിലനിർത്തുന്നതിനും സഹായിക്കുന്ന ചില ഭക്ഷണങ്ങൾ ഇതാ.

പ്രതീകാത്മക ചിത്രം | Pexels

മുട്ട

ഏകദേശം 7 ഗ്രാം പ്രോട്ടീൻ, 5 ഗ്രാം നല്ല കൊഴുപ്പ് എന്നിവ മുട്ടയിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ, വിറ്റാമിനുകൾ, ധാതുക്കൾ, ഇരുമ്പ്, മൈക്രോ ന്യൂട്രിയുകൾ എന്നിവയുടെ കലവറ കൂടിയാണിത്. മുട്ട ശരീര കോശങ്ങളെ നന്നാക്കുന്ന ആരോഗ്യകരമായ കൊഴുപ്പുകളാൽ സമ്പന്നവുമാണ്.

Eggs | Pexels

നിലക്കടല

ബേക്കറി പലഹാരങ്ങൾക്ക് പകരം പോഷകസമൃദമായ നിലക്കടല കഴിക്കുന്നത് നല്ലതാണ്. ആരോഗ്യകരമായ കൊഴുപ്പുകളാൽ സമ്പന്നമായ നിലക്കടല ഊർജ്ജത്തിന്റെ മികച്ച ഉറവിടമാണ്.

Peanut | Pexels

മധുരക്കിഴങ്ങ്

വിറ്റാമിൻ എ, പൊട്ടാസ്യം, മറ്റ് പോഷകങ്ങൾ, ആരോഗ്യകരമായ കാർബോഹൈഡ്രേറ്റുകൾ എന്നിവ ധാരാളം മധുരക്കിഴങ്ങിൽ അടങ്ങിയിട്ടുണ്ട്. മധുരക്കിഴങ്ങ് കഴിക്കുന്നത് പ്രതിരോധശേഷി ശക്തിപ്പെടുത്താനും വീക്കം കുറയ്ക്കാനും മലബന്ധം കുറയ്ക്കാനും സഹായിക്കും.

Sweet Potatoes | Pexels

മില്ലറ്റുകൾ

വിവിധ പോഷകങ്ങളും വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുള്ളതാണ് മില്ലറ്റുകൾ. അടിസ്ഥാനപരമായി, ശൈത്യകാലത്ത് ലഭ്യമായ എല്ലാ ധാന്യവിളകളും കഴിക്കണം. ഏറ്റവും മികച്ച ശൈത്യകാല വിഭവമായ റാഗി ശരീരത്തിന് ആവശ്യമായ ഊഷ്മളത നൽകാൻ ഏറെ സഹായകമാണ്.

Milets | Pinterest

അണ്ടിപ്പരിപ്പ്

ശൈത്യകാലത്ത്, അണ്ടിപ്പരിപ്പ് പതിവായി കഴിക്കുന്നത് നാഡീവ്യവസ്ഥയെ സജീവമാക്കി ശരീരത്തിൽ ചൂട് നിലനിർത്താൻ സഹായിക്കും.

cashew | Pexels

ഈന്തപ്പഴം

ഔഷധ ഗുണങ്ങൾക്ക് പേരുകേട്ട ഈന്തപ്പഴം വിറ്റാമിനുകൾ, ധാതുക്കൾ, ഇരുമ്പ്, നാരുകൾ എന്നിവയുടെ മികച്ച ഉറവിടമാണ്. രാവിലെയും വൈകുന്നേരവും ലഘുഭക്ഷണത്തിൽ ഇവ ചേർക്കുന്നത് ശരീരത്തിൽ ഊർജം നിലനിർത്താൻ സഹായിക്കും.

Dates | pexels

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | file