സമകാലിക മലയാളം ഡെസ്ക്
സ്ത്രീകളിൽ ഉണ്ടാകുന്ന ഗൈനക്കോളജിക്കൽ പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ കാരണം അവരുടെ ഭക്ഷണരീതികളാണ്.
ഈ പ്രശ്നങ്ങൾ തടയാൻ ചില ഫുഡുകൾ ദിവസ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ മതിയാകും.
അവ ഏതൊക്കെയെന്ന് നോക്കാം
പച്ചക്കറികൾ
ധാരാളം പച്ചക്കറികൾ കഴിക്കുന്നത് ശരീരത്തിൽ അയണിന്റെ അളവ് കൂട്ടാൻ സഹായിക്കുന്നു. മുടികൊഴിച്ചിൽ, ക്ഷീണം, ആർത്തവ വേദന എന്നിവ തടയാനും ഇത് നല്ലതാണ്.
മഞ്ഞൾ
നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയതാണ് മഞ്ഞൾ. ഇത് വീക്കത്തെ തടയാനും ആർത്തവ വേദന കുറയ്ക്കാനും സഹായിക്കുന്നു. പാലിൽ ചേർത്ത് കുടിക്കാവുന്നതാണ്.
ഫ്ലാക്സ് സീഡ്
ദിവസവും ഫ്ലാക്സ് സീഡ് കഴിക്കുന്നത് ആരോഗ്യത്തെ മെച്ചപ്പെടുത്താൻ സഹായിക്കുന്നു. കൂടാതെ ആർത്തവ വേദന തടയാനും ഇത് കഴിക്കുന്നത് നല്ലതാണ്. ഫ്ലാക്സ് സീഡ് പൊടിച്ച് കഴിക്കാം.
ബെറീസ്
ഓക്സിഡേറ്റീവ് സ്‌ട്രെസിൽ നിന്നും കോശങ്ങളെ സംരക്ഷിക്കുകയും, മൂഡ് സ്വിങ്സ്, വയർ വീർക്കൽ എന്നിവ തടയാനും ബെറീസ് കഴിക്കുന്നത് നല്ലതാണ്.
തൈര്
അണുബാധകൾ തടയാനും യോനിയിലെ ദുർഗന്ധം എന്നിവ ഇല്ലാതാക്കാനും സ്ത്രീകൾ ദിവസവും തൈര് കഴിക്കുന്നത് നല്ലതാണ്.
നട്സ്, സീഡ്‌സ്
നട്സിൽ ധാരാളം മിനറലുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഹോർമോണുകളെ സന്തുലിതാവസ്ഥയിൽ നിലനിർത്താൻ സഹായിക്കുന്നു. മത്തങ്ങ വിത്ത്, ബദാം, എള്ള് എന്നിവ കഴിക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates