മലബന്ധം അകറ്റാൻ ഈ പഴങ്ങൾ കഴിക്കാം

സമകാലിക മലയാളം ഡെസ്ക്

മലബന്ധം പല ആളുകളേയും അലട്ടുന്ന ഒരു ആരോഗ്യപ്രശ്നമാണ്.

Eat these fruits to get rid of constipation

ശരിയായ ഭക്ഷണശീലം ഇല്ലാത്തതും വെള്ളം കുറച്ച് കുടിക്കുന്നതുമാണ് പലപ്പോഴും ഇതിന് കാരണം.

Eat these fruits to get rid of constipation

ചില പഴങ്ങൾ കഴിക്കുന്നത് മലബന്ധം അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.

Eat these fruits to get rid of constipation

കിവി

ഫൈബർ, വിറ്റാമിൻ സി എന്നിവയാൽ സമ്പന്നമാണ് കിവി. ഇത് മലബന്ധം മാറ്റാൻ മാത്രമല്ല, വയർ വീർത്തു വരുന്നത് തടയാനും സഹായിക്കുന്നു.

പിയർ

പിയറിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നത് മലബന്ധം അകറ്റാൻ സഹായിക്കും.

Pears | Pinterest

ആപ്പിൾ

ആപ്പിളിന്റെ തൊലിയിൽ പെക്റ്റിൻ എന്ന പദാർത്ഥം അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതിൽ ഫൈബറും ധാരാളം ഉണ്ട്. ആപ്പിൾ കഴിക്കുന്നത് മലബന്ധം അകറ്റാൻ സഹായിക്കും.

Apple | Pinterest

ഡ്രാഗൺ ഫ്രൂട്ട്

നിരവധി ആരോഗ്യ ഗുണങ്ങൾ കൊണ്ട് ശ്രദ്ധേയമാണ് ഡ്രാഗൺ ഫ്രൂട്ട്. ഇതിൽ അടങ്ങിയിരിക്കുന്ന ഉയർന്ന അളവിലുള്ള വിറ്റാമിൻ സിയും ഫൈബറും മലബന്ധം തടയാൻ സഹായിക്കും.

dragon fruit | Pexels

പപ്പായ

പപ്പായ കുടലിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. പപ്പായയിൽ ജലാംശം, ഫൈബർ, വിറ്റാമിൻ സി എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധം തടയാൻ സഹായിക്കും.

Pappaya | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam