കമ്പ്യൂട്ടറും മൊബൈലും ഉപയോഗിക്കുന്നവർ നിർബന്ധമായും കഴിക്കേണ്ട ഭക്ഷണങ്ങൾ

സമകാലിക മലയാളം ഡെസ്ക്

നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് കണ്ണുകൾ.

Dark Circles under eyes | Pinterest

എന്നാൽ സ്‌മാർട്ട്ഫോൺ, കമ്പ്യൂട്ടർ തുടങ്ങിയ ഡിജിറ്റൽ ഉപകരണങ്ങളുടെ അമിത ഉപയോഗവും തെറ്റായ ഭക്ഷണശീലങ്ങളും കണ്ണുകളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാറുണ്ട്.

Mobile phone use | Pinterest

കാഴ്ചശക്തി നിലനിർത്താനും കണ്ണുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുടെ സാധ്യത കുറയ്ക്കാനും ചില പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ ദിവസേന ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് ഏറെ ഗുണം ചെയ്യും.

Healthy food

കാരറ്റ്

ബീറ്റാ കരോട്ടീന്‍, വിറ്റാമിന്‍ എ തുടങ്ങിയവ അടങ്ങിയ കാരറ്റ്‌ പതിവായി കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്.

Carrot | Pinterest

ചീര

വിറ്റാമിന്‍ എ, സി, ആന്‍റിഓക്സിഡന്‍റുകള്‍ അടങ്ങിയ ചീര കഴിക്കുന്നതും കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്.

Red Spinach | Pexels

തക്കാളി

തക്കാളിയില്‍‌ അടങ്ങിയ ലൈക്കോപ്പിന്‍ കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്. അതിനാല്‍ തക്കാളിയും ഡയറ്റില്‍ ഉള്‍പ്പെടുത്താം.

Tomato

നെല്ലിക്ക

ആന്‍റിഓക്സിഡന്‍റുകള്‍ അടങ്ങിയ നെല്ലിക്കയും കണ്ണുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും

Gooseberry | Pinterest

ഓറഞ്ച്

വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഓറഞ്ച് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.

Orrange | Pinterest

മുട്ട

മുട്ടയിൽ ല്യൂട്ടീൻ, സിങ്ക് ഇവയടങ്ങിയിരിക്കുന്നു. നേത്രാരോഗ്യത്തിന് ഇവ നല്ലതാണ്.

Eggs | Meta AI Image

ബദാം

ബദാമില്‍ വിറ്റാമിന്‍ ഇ, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ ധാരാളം ഉണ്ട്. ദിവസവും ഒരുപിടി ബദാം കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.

Almond | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika