തൈര് ആരോഗ്യകരമാണ്, പക്ഷേ ഇവയ്‌ക്കൊപ്പം അല്ല

സമകാലിക മലയാളം ഡെസ്ക്

പ്രോബയോട്ടിക്സ്, കാൽസ്യം, പ്രോട്ടീൻ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്ന തൈര് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന ഭക്ഷണമാണ്.

curd

എന്നാൽ തൈരിനൊപ്പം ചില ഭക്ഷണങ്ങൾ ഒരുമിച്ച് കഴിക്കുമ്പോൾ ചിലർക്കെങ്കിലും ചില ആരോ​ഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

Curd | Pinterest

തൈരിനൊപ്പമുള്ള ആരോ​ഗ്യകരമാല്ലാത്ത കോമ്പിനേഷനുകൾ ഏതെല്ലാമാണെന്ന് നോക്കാം.

Curd

മീൻ

പ്രോട്ടീൻ ധാരാളം അടങ്ങിയ രണ്ടു ഭക്ഷണങ്ങൾ ഒരുമിച്ചു കഴിക്കുന്നത് ചിലപ്പോള്‍ ദഹന പ്രശ്നങ്ങള്‍ ഉണ്ടാക്കിയേക്കാം

fish

ഉള്ളി

തൈര് തണുപ്പാണ്. എന്നാല്‍ ഉള്ളി ശരീരത്തെ ചൂടാക്കും. ചൂടും തണുപ്പും കൂടി ചേരുമ്പോള്‍ ഇത് ചിലരുടെ ചര്‍മ്മത്തില്‍ അലര്‍ജി ഉണ്ടാക്കാം. അതിനാല്‍ തൈരിനൊപ്പം ഉള്ളി ചേര്‍ക്കുന്നത് പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്.

Onions

എണ്ണമയമുള്ള ഭക്ഷണം

എണ്ണമയമുള്ള ഭക്ഷണത്തോടൊപ്പം തൈര് കഴിക്കാതിരിക്കുന്നതാണ് നല്ലത്. ഇവ ദഹനത്തെ മോശമായി ബാധിക്കാം എന്നും വിദഗ്ധര്‍ പറയുന്നു.

Foods high in oil

ഉഴുന്ന് പരിപ്പ്

ഉഴുന്നിനൊപ്പം തൈര് കഴിക്കുന്നത് ദഹനക്കേടിനു കാരണമാകും ഇത് അസിഡിറ്റി , ഗ്യാസ്ട്രബിൾ, ബ്ലോട്ടിങ്, ഡയേറിയ ഇവയ്ക്കു കാരണമാകും.

Eating curd with these foods is harmful to your health.

പാൽ

പാലും തൈരും മൃഗങ്ങളിൽ നിന്നും ലഭിക്കുന്ന രണ്ട് പ്രോട്ടീനുകളുടെ ഉറവിടങ്ങളാണ് . അതുകൊണ്ടു ഇവ ഒരുമിച്ചു ഉപയോഗിക്കരുത്. പാലും തൈരും ഒരുമിച്ചു കഴിച്ചാൽ ഡയേറിയ, അസിഡിറ്റി, വായുകോപം ഇവയ്ക്കു കാരണമാകും.

Milk

പഴങ്ങൾ

പഴങ്ങൾ വേഗത്തിലും തൈര് സമയമെടുത്തും ദഹിക്കുന്നതാണ്. ഇവ ഒരുമിച്ച് കഴിക്കുമ്പോൾ ​ഗ്യാസ് അല്ലെങ്കിൽ അല്ലെങ്കിൽ ബ്ലോട്ടിങ്ങിന് കാരണമാകും.

Fruits

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File