വേ​ഗം ഭക്ഷണം കഴിച്ചു തീർക്കുന്നവരാണോ? എങ്കിൽ ഇതറിഞ്ഞിരിക്കണം

സമകാലിക മലയാളം ഡെസ്ക്

വേ​ഗത്തിൽ ഭക്ഷണം കഴിക്കുന്നത് അവയുടെ രുചി കാരണമാണെന്ന് എല്ലാവരും തെറ്റിദ്ധരിക്കാറുണ്ട്. എന്നാൽ പഠനങ്ങൾ പറയുന്നത് നേരെ തിരിച്ചാണ്.

Mindful Eating | Pinterest

ഭക്ഷണം വളരെ വേഗത്തിൽ കഴിക്കുമ്പോൾ, നമ്മുടെ തലച്ചോറും വയറും തമ്മിലുള്ള ആശയവിനിമയം തകിടം മറിയുന്നു. ഇത് വയർ നിറഞ്ഞെന്ന ശരീരത്തിന്റെ സിഗ്നലുകൾ തിരിച്ചറിയാൻ തലച്ചോറിന് സാധിക്കാതെ വരുന്നു.

Heavy Meals | Pinterest

വിശപ്പ് രണ്ട് തരമുണ്ട്. ശാരീരിക വിശപ്പ് (Physical Hunger), ശരീരത്തിന് ഊർജ്ജം ആവശ്യമായി വരുമ്പോൾ ഉണ്ടാകുന്നത്.

Mindful Eating | Pinterest

ഭക്ഷണത്തിന്റെ മണം, സോഷ്യൽ മീഡിയയിലെ ചിത്രങ്ങൾ, സമ്മർദം എന്നിവ കാരണം പെട്ടെന്ന് തോന്നുന്ന കൊതിയാണ് മാനസികമായി ഉണ്ടാകുന്ന വിശപ്പ് (Hedonic Hunger).

Mindful eating | Pinterest

ഇത്തരം ‘കൊതികൾ’ തലച്ചോറിലെ ഡോപമിൻ എന്ന കെമിക്കലിനെ ഉത്തേജിപ്പിക്കുകയും, വയർ നിറഞ്ഞാലും വീണ്ടും കഴിക്കാൻ നമ്മെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.

Stress Eating | Pinterest

ഫോണോ ടിവിയോ നോക്കാതെ, ഭക്ഷണത്തിന്റെ രുചിയും മണവും അറിഞ്ഞ് പതുക്കെ കഴിക്കുക എന്നതാണ് ഇതിനുള്ള പരിഹാരം. വയർ നിറഞ്ഞെന്ന സന്ദേശം തലച്ചോറിലെത്താൻ ഏകദേശം 20 മിനിറ്റ് സമയമെടുക്കും.

Eating Habits | Pinterest

ഭക്ഷണം കഴിക്കുന്നത് വെറുമൊരു ശാരീരിക ആവശ്യം മാത്രമല്ല, അത് മാനസികവും വൈകാരികവുമായ ഒന്നുകൂടിയാണ്. ഡയറ്റിങ് പ്രയാസമാണെന്ന് തോന്നുന്നവർ ഇങ്ങനെ ശീലിക്കാവുന്നതാണ്.

Mindful Eating | Pinterest
samakalika | file