സ്പൂണോ ഫോർക്കോ വേണ്ട, ഭക്ഷണം കൈകൊണ്ട് കുഴച്ച് തന്നെ കഴിക്കാം

അഞ്ജു സി വിനോദ്‌

ഭക്ഷണം കൈകൊണ്ട് കുഴച്ച് ഭക്ഷണം കഴിക്കുന്നതിന്റെ സുഖം ഒരു ഫോര്‍ക്കിനും സ്പൂണിലും നല്‍കാനാകില്ല. ഇന്ത്യയിലും ​ഗ്രീസിലും ഈജിപ്‌തിലുമായി ഉടലെടുത്ത ഈ പാരമ്പര്യം മികച്ച ഒരു ആരോ​ഗ്യശീലം കൂടിയാണ്.

.

ഭക്ഷണത്തെ വിരലുകള്‍ കൊണ്ട് തൊടുമ്പോള്‍ നമ്മള്‍ കഴിക്കാന്‍ തയ്യാറാണെന്ന് തലച്ചോറിലേക്ക് സിഗ്നല്‍ നല്‍കുന്നു. ഇത് ദഹന പ്രക്രിയയ്ക്കായി നമ്മുടെ വയറിനെയും മറ്റ് അവയവങ്ങളെയും തെയ്യാറാക്കുന്നു.

നമ്മള്‍ എന്ത് കഴിക്കുന്നു, എത്രത്തോളം കഴിക്കുന്നു, എത്ര വേഗത്തില്‍ കഴിക്കുന്നു എന്നതിനെ കുറിച്ച് കൂടുതല്‍ ശ്രദ്ധാലുവായിരിക്കാനും കൈകൊണ്ട് ഭക്ഷണം കഴിക്കുന്നത് സഹായിക്കും.

.

രക്തയോട്ടം മെച്ചപ്പെടും

കൈകള്‍ കൊണ്ട് ഭക്ഷണം കഴിക്കുന്നത് വിരലുകളുടെയും കൈ പേശികളുടെയും ചലനം ഉണ്ടാവുകയും രക്തയോട്ടം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇത് സന്ധികളിലെ കാഠിന്യം കുറയ്ക്കുന്നു.

.

ദഹനം മെച്ചപ്പെടും

കൈകള്‍ കൊണ്ട് ഭക്ഷണം കഴിക്കുന്നത് വായയിലും ആമാശയത്തിലും ദഹന എന്‍സൈമുകളുടെ ഉല്‍പാദനത്തെ ഉത്തേജിപ്പിക്കും. ഇത് ദഹനം മെച്ചപ്പെടുത്തും. വീക്കം, ഗ്യാസ് എന്നിവ തടയുകയും ചെയ്യുന്നു.

അമികമായി ഭക്ഷണം കഴിക്കുന്നത് തടയുന്നു

കൈകള്‍ കൊണ്ട് ഭക്ഷണം കഴിക്കുന്നത് ഭക്ഷണത്തിന്റെ രുചി, ഘടന, മണം എന്നിവയെ കുറിച്ച് നമ്മളെ കൂടുതല്‍ ബാധവാന്മാരാക്കും. ഇത് സംതൃപ്തി നല്‍കും. കൂടാതെ അമിതമായി ഭക്ഷണം കഴിക്കുന്നതില്‍ നിന്നും നമ്മെ തടയുകയും ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു.

.

രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കും

കൈകള്‍കൊണ്ട് ഭക്ഷണം കഴിക്കുന്നത് ഭക്ഷണം കഴിക്കുന്നതിന്റെ വേഗത കുറയ്ക്കും. ഇത് ഭക്ഷണത്തിന്റെ ഗ്ലൈസെമിക് സൂചിക കുറയ്ക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കുകയും ചെയ്യുന്നു.

.

പ്രതിരോധ ശേഷി

കൈകള്‍ കൊണ്ട് ഭക്ഷണം കഴിക്കുന്നത് നമ്മുടെ ചര്‍മ്മത്തിലും വായയിലും കുടലിലും വസിക്കുന്ന ചില ഗുണകരമായ ബാക്ടീരികളെ പ്രോത്സാഹിപ്പിക്കും. ഈ ബാക്ടീരികള്‍ക്ക് അണുബാധയില്‍ നിന്നും നമ്മെ സംരക്ഷിക്കാനും പ്രതിരോധശേഷി ശക്തിപ്പെടുത്താനും കഴിയും.