ഭക്ഷണം കഴിക്കുമ്പോൾ കുറച്ച് ശ്രദ്ധ വേണം

സമകാലിക മലയാളം ഡെസ്ക്

നാവിന്റെ രുചി നമുക്ക് പ്രധാനമാണ്. എന്നാൽ ആമാശയത്തെ മറന്ന് നാവിന്റെ രുചിക്കു പിന്നാലെ പോയാൽ അപകടമാണ്.

Eating Habits | Pinterest

ഭക്ഷണം വാരിവലിച്ചു കഴിക്കുന്നതിന് പകരം സാവധാനം ചവച്ചരച്ച് കഴിക്കണം. വയ്ക്കുമ്പോൾ വായിൽ ഉണ്ടാകുന്ന ഉമിനീര് ഭക്ഷണത്തെ പകുതി ദഹിപ്പിക്കാൻ സഹായിക്കുന്നു. പെട്ടെന്നു കഴിക്കുന്നതു കൊണ്ട് നമുക്ക് വേണ്ടതിലും കൂടുതൽ അളവ് ഭക്ഷണം അകത്തു ചെല്ലും.

food in the plate | Pinterest

ഭക്ഷണത്തിനിടെ വെള്ളം കുടിക്കുന്നത് ദഹനത്തെ ബാധിക്കും. ഇത് ദഹനത്തിന് സഹായിക്കുന്ന എൻസൈമുകളുടെ പ്രവർത്തനത്തെ മന്ദഗതിയിലാക്കും. അങ്ങനെ ദഹനപ്രക്രിയ വൈകുന്നു. ഭക്ഷണശേഷം വെള്ളം കുടിക്കുന്നതാണ് ഉത്തമം.

drinking water | Pinterest

നല്ല വിശപ്പുണ്ടെങ്കിലും വയർ നിറയെ ഭക്ഷണം കഴിക്കുന്നത് ദോഷകരമാണ്. വയർ 80 ശതമാനം നിറഞ്ഞാൽ മതിയെന്നാണ് വിദഗ്ധരുടെ അഭിപ്രായം. വയർ നിറഞ്ഞാൽ ദഹനേന്ദ്രിയങ്ങളുടെ ജോലിഭാരം കൂടും. അങ്ങനെ ദഹനം വൈകും.

Digestion | Pinterest

രാവിലെ വൈകി പ്രാതൽ കഴിച്ച് ഊണ് 12 മണിക്ക് കഴിക്കുന്നതും ശരിയല്ല. സാധാരണ ഭക്ഷണം ദഹിക്കാൻ രണ്ടര മണിക്കൂർ വേണം. ചപ്പാത്തിയോ ചോറോ ആണെങ്കിൽ നാല് മണിക്കൂറും.

breakfast | Pinterest

ഇരുന്നു തന്നെ കഴിക്കണം. സോഫയിൽ കിടന്നുകൊണ്ട് ഭക്ഷണം കൊറിക്കുന്ന ശീലം വേണ്ട. നന്നായി നിവർന്ന് ഇരുന്നു വേണം കഴിക്കാൻ.

eating food | Pinterest

വായ് അടച്ചു പിടിച്ചു ചവയ്ക്കുന്നതാണ്. വായ് തുറന്നു ചവയ്ക്കുമ്പോൾ അന്തരീക്ഷത്തിലെ വായു കൂടി ഭക്ഷണത്തിനൊപ്പം അകത്തു കടക്കും. ഇതു വയറിൽ ഗ്യാസ് നിറഞ്ഞതായുള്ള പ്രതീതി ജനിപ്പിക്കും.

Chewing food | Pinterest
samakalika malayalam | file