പുളി അത്ര നിസാരക്കാരനല്ല, ദിവസവും കഴിച്ചാൽ ​ഗുണങ്ങളേറെ

സമകാലിക മലയാളം ഡെസ്ക്

അടുക്കളയിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് പുളി.

Tamarind | Pinterest

ഭക്ഷണത്തിലും കറിയിലുമൊക്കെ പുളി ചേർക്കാറുണ്ട്.

Tamarind | Pinterest

എന്നാൽ ഇതിന്റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് നിങ്ങൾക്ക് അറിയുമോ. പുളി കഴിക്കുന്നതിന്റെ ഗുണങ്ങൾ നോക്കാം

Tamarind | Pinterest

പുളിയിൽ ഹൈഡ്രോക്സിസിട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു. ദിവസവും പുളി ചേർത്ത ഭക്ഷണങ്ങൾ കഴിക്കാം.

Tamarind | Pinterest

പുളി കഴിക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്റ്ററോളിനെ ഇല്ലാതാക്കാൻ സഹായിക്കുന്നു. അതിനാൽ ഹൃദയത്തെ സംരക്ഷിക്കാൻ ഇത് നല്ലതാണ്.

Tamarind | Pinterest

പുളിയിലും അസിഡിറ്റി ഉണ്ട്. എന്നാൽ ഇതിന് നിങ്ങളിൽ ഉണ്ടാകുന്ന അസിഡിറ്റിയെ ഇല്ലാതാക്കാനും സാധിക്കും. അതേസമയം അമിതമായി പുളി കഴിക്കരുത്

Tamarind | Pinterest

പുളിയിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദോഷകരമായ ഫ്രീ റാഡിക്കലിൽ നിന്നും നിങ്ങളെ സംരക്ഷിക്കുന്നു.

Tamarind | Pinterest

പുളിയിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് നല്ല ദഹനം ലഭിക്കാനും മലബന്ധം തടയാനും സഹായിക്കുന്നു.

Tamarind | Pinterest

പുളിയിൽ ധാരാളം പോളിഫിനോളും ഫ്ലേവനോയിഡുകളും അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് വീക്കത്തെ തടയാൻ സഹായിക്കുന്നു

Tamarind | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File