ഗ്യാസ് കയറി വയര്‍ വീര്‍ക്കാറുണ്ടോ? എങ്കിൽ ഈ ഭക്ഷണങ്ങളോട് ‘NO’ പറയൂ

സമകാലിക മലയാളം ഡെസ്ക്

ശരിയായി ഭക്ഷണം കഴിച്ചാലും വയറില്‍ ഗ്യാസ് ഉരുണ്ടുകൂടി അസ്വസ്ഥതയുണ്ടാവുന്നവര്‍ ഒരുപാടുണ്ട്.

പ്രതീകാത്മക ചിത്രം | Pinterest

ഭക്ഷണത്തിന് പിന്നാലെ വയറ് വീര്‍ക്കുകയും വയറുവേദന ഉണ്ടാവുകയും ചെയ്യുന്നത് ഏറ്റവും വലിയ ബുദ്ധിമുട്ടുതന്നെയാണ്.

പ്രതീകാത്മക ചിത്രം | Pinterest

ഗ്യാസ് മൂലം വയർ ​വീര്‍ത്തുവരാതിരിക്കാൻ ഡയറ്റില്‍ ഒഴിവാക്കേണ്ടതായ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

പ്രതീകാത്മക ചിത്രം | Pinterest

പയറുവര്‍ഗങ്ങള്‍, ബീന്‍സ്

പയറുവര്‍ഗങ്ങള്‍, ബീന്‍സ് എന്നിവ ചിലരില്‍ ഗ്യാസ്, വയര്‍ വീര്‍ക്കുന്ന അവസ്ഥ തുടങ്ങിയവയ്ക്ക് കാരണമാകും.

Legumes, beans | Pinterest

കാബേജ്, കോളിഫ്ലവര്‍, ബ്രൊക്കോളി

കാബേജ്, കോളിഫ്ലവര്‍, ബ്രൊക്കോളി തുടങ്ങിയ ക്രൂസിഫറസ് പച്ചക്കറികളും ചിലരില്‍ ഗ്യാസ് പോലെയുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കാം.

പ്രതീകാത്മക ചിത്രം | Pinterest

എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍

എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങളും പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുക.

പ്രതീകാത്മക ചിത്രം | Pinterest

കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍

കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങളുടെ അമിത ഉപയോഗവും ചിലരില്‍ ദഹന പ്രശ്നങ്ങള്‍ക്ക് കാരണമാകും.

പ്രതീകാത്മക ചിത്രം | Pinterest

കാര്‍ബോണേറ്റഡ് പാനീയങ്ങൾ

കാര്‍ബോണേറ്റഡ് പാനീയങ്ങള്‍ കുടിക്കുന്നതും ഗ്യാസ് പോലെയുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കും.

Carbonated drinks | Pinterest

പാലുല്‍പന്നങ്ങള്‍

പാലുല്‍പന്നങ്ങളും ചിലരില്‍ ഗ്യാസ്, വയര്‍ വീര്‍ക്കുന്ന അവസ്ഥ തുടങ്ങിയവ ഉണ്ടാകാം.

Dairy products | Pinterest

ചിപ്സും മറ്റ് സ്നാക്സുകളും

ചിപ്സ്, സ്നാക്സ് തുടങ്ങിയവയുടെ അമിത ഉപയോഗവും ദഹന പ്രശ്നങ്ങള്‍ക്ക് കാരണമാകും.

Chips | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File