സമകാലിക മലയാളം ഡെസ്ക്
രുചിയും പോഷകഗുണങ്ങളും കൊണ്ട് പലർക്കും പ്രിയപ്പെട്ട പഴമാണ് മാമ്പഴം
എന്നാൽ മാമ്പഴം കൂടുതലായി കഴിച്ചാൽ ശരീരത്തിന്റെ ചൂട് കൂടും എന്നൊരു ധാരണ പലർക്കും ഉണ്ടാകാറുണ്ട്.
ശരിക്കും മാമ്പഴം ശരീരത്തിന്റെ ചൂട് കൂട്ടുമോ, അതോ അത് ഒരു തെറ്റിദ്ധാരണ മാത്രമാണോ? എന്ന് നോക്കാം
ആയുർവേദ പ്രകാരം ചില ഭക്ഷണങ്ങൾ ശരീരത്തിൽ ചൂട് വർധിപ്പിക്കാൻ കാരണമാകാം.
പാരമ്പര്യ ആരോഗ്യസംവിധാനം മാമ്പഴത്തെ ചൂട് ഉൽപാദിപ്പിക്കുന്ന ഭക്ഷണമായാണ് കരുതുന്നത്.
മാമ്പഴത്തിൽ കലോറിയും കാർബോഹൈഡ്രേറ്റും കൂടുതലായതിനാൽ അമിതമായി കഴിക്കുമ്പോൾ ശരീരത്തിന് അധിക ഊർജം ലഭിക്കുന്നു. ഇതിനാലാണ് മാമ്പഴം കഴിച്ചാൽ ശരീരത്തിന്റെ ചൂട് കൂടുന്നത്.
ചൂട് ഉൽപാദിപ്പിക്കുന്ന ഭക്ഷണം അമിതമായി കഴിക്കുന്നത് മുഖക്കുരു, വാപ്പുണ്ണ്, ദഹനപ്രശ്നങ്ങൾ തുടങ്ങിയവയ്ക്ക് കാരണമാകും.
മാമ്പഴം അമിതമായി കഴിക്കുന്നത്, അതായത് ദിവസം ഏഴോ എട്ടോ മാമ്പഴം കഴിക്കുന്നത് അസിഡിറ്റി, വയറു വീർക്കൽ എന്നിവയ്ക്ക് കാരണമാകും.
മാമ്പഴം കൂടുതൽ കഴിത്തുന്നത് ചൂടു കുരു, വാപ്പുണ്ണ് എന്നിവയ്ക്ക് കാരണമാകുകയും ശരീരം കൂടുതൽ ചൂടാവുകയും ചെയ്യും.
മാമ്പഴം അമിതമായ അളവിൽ കഴിക്കുകയോ, വെറും വയറ്റിലോ, ആവശ്യത്തിന് വെള്ളം കുടിക്കാതെയോ കഴിക്കുമ്പോഴാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത്.
ചൂടിന്റെ ഫലങ്ങൾ കുറയ്ക്കാൻ കഴിക്കുന്നതിന് 20 മുതൽ 30 മിനിറ്റ് വരെ മാമ്പഴം വെള്ളത്തിലിട്ടു വയ്ക്കാം.
മാമ്പഴത്തോടൊപ്പം ഹെവി ആയതും മധുരം അമിതമായടങ്ങിയതുമായ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം.
മിതമായ അളവിൽ, ശരിയായ രീതിയിൽ കഴിക്കുമ്പോൾ മാമ്പഴം ആരോഗ്യകരവും രുചികരവുമായ ഒരു പഴമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates