ആരോ​ഗ്യ ​ഗുണങ്ങൾ ധാരാളം; പക്ഷെ ഓവറായി കഴിക്കരുത്

സമകാലിക മലയാളം ഡെസ്ക്

സിട്രസ് ഗണത്തിൽ പെട്ട ഫലമാണ് ഓറഞ്ച്. വിറ്റാമിൻ സി കൊണ്ട് സമ്പന്നമായതിനാൽ നിരവധി ആരോ​ഗ്യ​ഗുണങ്ങൾ ഓറഞ്ച് നൽകുന്നു.

Orange | Pinterest

നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ, കൊളസ്‌ട്രോൾ നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനുമെല്ലാം ഓറഞ്ച് സഹായിക്കും.

Orange | Pinterest

പോഷകസമൃദ്ധമാണെങ്കിലും, ഉയർന്ന അളവിൽ നാരുകളും വിറ്റാമിൻ സിയും അടങ്ങിയതിനാൽ ഇത് ചെറിയ അളവിൽ മാത്രം കഴിക്കുന്നതാണ് നല്ലതെന്നാണ് ആരോ​ഗ്യ വിദഗ്ദ്ധർ പറയുന്നത്.

Orange | Pinterest

ഓറ‌ഞ്ച് അമിതമായി കഴിക്കുന്നത് ചിലരിൽ വയറുവേദന, വയറിളക്കം, വീക്കം, ഓക്കാനം എന്നിവയ്ക്ക് ഇടയാക്കും.

Orange | Pinterest

വിറ്റാമിൻ സി അമിതമായി ശരീരത്തിലെത്തുന്നത് നെഞ്ചെരിച്ചിൽ, തലവേദന, ഛർദ്ദി, ഉറക്കമില്ലായ്മ എന്നിവയ്ക്ക് കാരണമാകുന്നു.

Orange | Pinterest

ശരീരത്തിൽ ഉയർന്ന അളവിൽ പൊട്ടാസ്യം ഉള്ള ആളുകൾ ഓറഞ്ച് കഴിക്കുന്നതിന് മുമ്പ് ഒരു ഡോക്ടറെ സമീപിക്കണം. ഉയർന്ന അളവിൽ പൊട്ടാസ്യം ശരീരത്തിൽ എത്തുന്നത് ഹൈപ്പർകലീമിയ എന്ന ഗുരുതരമായ അവസ്ഥയ്ക്ക് കാരണമായേക്കാം.

Orange | Pinterest

ഓറഞ്ച് അസിഡിറ്റി ഉള്ളതിനാൽ ഗ്യാസ്ട്രോ ഈസോഫേഷ്യൽ റിഫ്ലക്സ് രോഗം (GERD) ഉള്ളവർ ഓറഞ്ച് കഴിക്കുന്നത് ചിലപ്പോൾ നെഞ്ചെരിച്ചിൽ, ഛർദ്ദി എന്നിവയുൾപ്പെടെയുള്ള ഗുരുതരമായ ദഹന പ്രശ്നങ്ങൾക്ക് കാരണമാകും.

Orange | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File