ആരോഗ്യത്തിന് നല്ലതെങ്കിലും കപ്പലണ്ടി കഴിക്കുന്നത് അധികമായാൽ പണി കിട്ടും

സമകാലിക മലയാളം ഡെസ്ക്

കപ്പലണ്ടി ആരോഗ്യത്തിന് നല്ലതാണെങ്കിലും നിശ്ചിത അളവിൽ കഴിക്കുന്നതാണ് നല്ലത്.

Peanut | Pexels

പ്രോട്ടീൻ, നല്ല കൊഴുപ്പ്, ഫൈബർ, വിറ്റാമിനുകൾ എന്നിവയാൽ സമ്പന്നമായ കപ്പലണ്ടി വിശപ്പ് കുറയ്ക്കാനും എനർജി നൽകാനും സഹായിക്കും.

Peanut | Pexels

എന്നാൽ അധികമായി കഴിച്ചാൽ കലോറി കൂടുതലാകാനും ശരീരഭാരം കൂടാനും ഇടയാകും.

Peanut | Pinterest

അതിനാൽ ഒരു ദിവസം എത്ര കപ്പലണ്ടി കഴിക്കാം എന്നത് അറിയുന്നത് പ്രധാനമാണ്.

Peanut | Pinterest

ഈവനിങ് സ്‌നാക്‌സ് പോലെ എന്നും കപ്പലണ്ടി കഴിക്കുന്നതാണ് നല്ലത്.

Peanut | Pinterest

ദിവസവും ഒരു പിടി കപ്പലണ്ടി മാത്രം കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത് എന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നത്.

Peanut | Pinterest

ഏകദേശം 40 മുതൽ 50 ഗ്രാം വരെയാണ് ഒരുപിടി കപ്പലണ്ടിയിൽ ഉണ്ടാവുക. അതായത് ശരാശരി 16 മുതൽ 20 വരെ കടല.

Peanut | Pinterest

പീനട്ട് ബട്ടറാണ് ഉപയോഗിക്കുന്നതെങ്കില്‍ 1.5 ടേബിൾസ്പൂൺ മാത്രം ഉപയോഗിക്കാന്‍ ശ്രമിക്കുക. അത് ഏകദേശം 42 ഗ്രാം മുഴുവൻ നിലക്കടല അല്ലെങ്കിൽ 32 ഗ്രാം പീനട്ട് ബട്ടറിന് തുല്യമാണ്.

Peanut butter | Pinterest

കപ്പലണ്ടി അമിതമായി കഴിക്കുമ്പോള്‍ ഇവ നമ്മളുടെ ശരീരത്തിലേയ്ക്ക് സിങ്ക്, അയേണ്‍, കാല്‍സ്യം എന്നിവയെല്ലാം എത്തുന്നതിനെ തടയുന്നു. അതിനാല്‍, കൃത്യമായ രീതിയില്‍ മാത്രം കപ്പലണ്ടി കഴിക്കുന്നതാണ് നല്ലത്.

Peanuts | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Samakalikamalayalam | file