രാത്രിയിൽ തൈര് കഴിക്കാമോ?

സമകാലിക മലയാളം ഡെസ്ക്

പല ആളുകൾക്കും ഉച്ചഭക്ഷണം കഴിക്കുമ്പോൾ തൈര് കൂട്ടി കഴിക്കുന്നത് ഏറെ ഇഷ്ടമുള്ള കാര്യമാണ്. അതുപോലെ തന്നെ പലരും അത്താഴത്തിനും തൈരോ മോരോ ഉപയോഗിക്കാറുണ്ട്.

Curd | Pinterest

എന്നാൽ രാത്രിയിൽ തൈര് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ അല്ലയോ എന്ന സംവാദം ഇപ്പോഴും ഉണ്ട്.

Curd | Pinterest

പക്ഷെ ഇക്കാര്യത്തിൽ ആയുർവേദത്തിന് കൃത്യമായ ചില നിർദേശങ്ങളുണ്ട്.

Curd | Pinterest

തൈര് ഒരിക്കലും ചൂടാക്കി ഉപയോഗിക്കരുത് എന്ന് ആയുർവേദം നിഷ്കർഷിക്കുന്നു. ചൂടാക്കുമ്പോൾ തൈരിലെ പ്രോബയോട്ടിക് ബാക്ടീരിയകൾ നശിക്കുകയും അത് ശരീരത്തിന് ദോഷകരമായി മാറുകയും ചെയ്യുന്നുവെന്നാണ് ആയുർവേ​ദം പറയുന്നത്.

Curd | Pinterest

തൈര് ശരീരത്തിലെ സ്രോതസ്സുകളെ തടസ്സപ്പെടുത്തുന്ന ഭക്ഷണമാണ്. രാത്രിയിൽ ഇത് കഫം വർധിപ്പിക്കാനും ജലദോഷം, ചുമ, ശ്വാസതടസ്സം എന്നിവക്കും കാരണമാകും.

Curd | Pinterest

രാത്രിയിൽ ശരീരത്തിന്‍റെ മെറ്റബോളിസം കുറവായതിനാൽ തൈര് ദഹിക്കാൻ പ്രയാസമായിരിക്കും. ഇത് അസിഡിറ്റിക്കും ഗ്യാസിനും വഴിതെളിക്കും.

Curd | Pinterest

പക്ഷെ തൈര് ഒഴിവാക്കാൻ പറ്റില്ലെങ്കിൽ ഇത് നേരിട്ട് കഴിക്കുന്നതിന് പകരം നന്നായി അടിച്ചു വെള്ളം ചേർത്ത് മോരാക്കി ഉപയോഗിക്കുന്നത് ദഹനം എളുപ്പമാക്കും.

Curd | Pinterest

തൈരിൽ ഒരു നുള്ള് കുരുമുളക് പൊടിയോ, ഉലുവ പൊടിയോ അല്ലെങ്കിൽ തേനോ ചേർക്കുന്നത് കഫം കൂടുന്നത് തടയാൻ സഹായിക്കും.

Curd | Pinterest

ആസ്ത്മ, സൈനസൈറ്റിസ് തുടങ്ങിയ ശ്വാസകോശ പ്രശ്നങ്ങളുള്ളവർ, ​സന്ധിവേദനയോ വാതസംബന്ധമായ ബുദ്ധിമുട്ടുകളോ ഉള്ളവർ, ​ദഹനക്കുറവും വിട്ടുമാറാത്ത അസിഡിറ്റിയും ഉള്ളവർ രാത്രി തൈര് ഒഴിവാക്കണം.

Curd | Pinterest

തൈര് കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയം പകൽ തന്നെയാണ്. രാത്രിയിൽ കഴിക്കുകയാണെങ്കിൽ അത് പുളിക്കാത്തതാണെന്നും വെള്ളം ചേർത്തതാണെന്നും ഉറപ്പുവരുത്തുക.

Curd | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File