കരളിന്റെ ആരോ​ഗ്യം കാക്കാൻ 8 'കൂൾ' ഡ്രിങ്ക്സ്

സമകാലിക മലയാളം ഡെസ്ക്

നാരങ്ങ വെള്ളം

ചെറു ചൂടുവെള്ളത്തില്‍ നാരങ്ങ പിഴിഞ്ഞുണ്ടാക്കുന്ന നാരങ്ങ വെള്ളം രാവിലെ കുടിക്കുന്നത് കരളിന്‍റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സഹായിക്കും. ഇത് ദഹനം മെച്ചപ്പെടുത്തും. നാരങ്ങയില്‍ അടങ്ങിയ വിറ്റാമിന്‍ സി, ആന്റി ഓക്‌സിഡന്റുകള്‍ കരളിനെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുന്നു.

നെല്ലിക്കാ ജ്യൂസ്

നെല്ലിക്കയില്‍ അടങ്ങിയ വിറ്റാമിന്‍ സി കരളിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനൊപ്പം വിഷാംശം പുറന്തള്ളാനും സഹായിക്കും. നോല്ലിക്ക ജ്യൂസ് രാവിലെ കുടിക്കുന്നത് കരള്‍ ആരോഗ്യത്തോടെയും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.

മഞ്ഞള്‍

ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ മഞ്ഞള്‍ ഒരു നുള്ള് ചൂടു വെള്ളത്തിലോ ചായിലോ ചേര്‍ത്ത് കുടിക്കുന്നത് കരളിന്റെ ആരോഗ്യത്തിന് ഗുണകരമാണ്. ഇതിനൊപ്പം അല്‍പം കുരുമുളക് ചേര്‍ക്കുന്നത് ആഗിരണം മെച്ചപ്പെടുത്തും.

ബീറ്റ്‌റൂട്ട് ജ്യൂസ്

ബീറ്റ്‌റൂട്ടില്‍ ധാരാളം ആന്റിഓക്‌സിഡന്റുകളും നൈട്രേറ്റുകളും അടങ്ങിയിട്ടുണ്ട്. ഇത് രക്തയോട്ടം മെച്ചപ്പെടുത്തുന്നതിനൊപ്പം വിഷാംശം പുറന്തള്ളുന്നതിനും സഹായിക്കുന്നു. ബീറ്റ്‌റൂട്ട് ജ്യൂസിനൊപ്പം അല്‍പം ഇഞ്ചി ചതച്ച് ചേര്‍ക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടാന്‍ നല്ലതാണ്.

ക്യാരറ്റ് ജ്യൂസ്

കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്ന ബീറ്റാ-കരോറ്റിനി സംയുക്തവും ഫ്ലവനോയിഡുകളും ക്യാരറ്റില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കരളിലെ എന്‍സൈമുകളുടെ പ്രവര്‍ത്തനം മികച്ചതാക്കും. ക്യാരറ്റ് ജ്യൂസിലേക്ക് അല്‍പം ഇഞ്ചിയും നാരങ്ങയും ചേര്‍ക്കുന്നത് ആരോഗ്യത്തിനും രുചിക്കും നല്ലതാണ്.

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ കുടിച്ചു കൊണ്ട് ദിവസം ആരംഭിക്കുന്നത് കരളിന്റെ ആരോഗ്യം മികച്ചതാക്കും. ഇതില്‍ അടങ്ങിയ ആന്റി-ഓക്‌സിഡിന്റുകള്‍ കരളില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നതും വീക്കം തടയാനും സഹായിക്കും.

കറ്റാര്‍വാഴ

ചര്‍മത്തിന് മാത്രമല്ല, കരളിനും കറ്റാര്‍വാഴ നല്ലതാണ്. അവ വിഷാംശം പുറന്തള്ളാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. കൂടാതെ ശരീരവീക്കം കുറയ്ക്കാനും ഇത് കറ്റാര്‍വാഴ ജ്യൂസ് ആക്കി കുടിക്കുന്നത് നല്ലതാണ്.

മല്ലി വെള്ളം

മല്ലിയിട്ടു തിളപ്പിച്ച വെള്ളം കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. ഇത് വിഷാംശം പുറന്തള്ളാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. മല്ലി തലേന്ന് കുതിര്‍ത്തു വെച്ച ശേഷം രാവിലെ തിളപ്പിച്ചു കുടിക്കാം.