സമകാലിക മലയാളം ഡെസ്ക്
'ഇന്ത്യ ഇന്ത്യയുടേതെന്നും ചൈന ചൈനയുടേതെന്നും പറയുന്ന ഭൂമിയെക്കുറിച്ച് ഇരു രാജ്യങ്ങളും ചർച്ച ചെയ്ത് പ്രശ്നപരിഹാരം കണ്ടെത്തണം' ഇ എം എസ് (1962 ഇന്ത്യ-ചൈന യുദ്ധസമയത്ത്)
'മഹാത്മാഗാന്ധി മാത്രമല്ല, ബാലഗംഗാധര തിലകന്‍, അബുല്‍കലാം ആസാദ്, ഖാന്‍ അബ്ദുള്‍ ഗാഫര്‍ഖാനും മതമൗലികവാദികളായിരുന്നു. എങ്കിലും അവര്‍ ഇന്ത്യയിലെ ജനങ്ങളെ ബ്രിട്ടീഷ് ആധിപത്യത്തിനെതിരായി അണിനിരത്താന്‍ പരിശ്രമിച്ചു. എന്നാല്‍ മതമൗലികവാദി അല്ലാതിരുന്ന ജിന്ന ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തെ തകര്‍ക്കുന്നതിന് ഇസ്ലാമിനെ ഉപയോഗിച്ചു.'
നെഹ്‌റുവിന്റെ കീഴിലുള്ള ഇന്ത്യന്‍ ജനാധിപത്യം ബൂര്‍ഷ്വാ ജനാധിപത്യത്തിന്റെ കാരിക്കേച്ചറാണ്. ഭരണഘടനയെ ഭരണവര്‍ഗങ്ങളുടെ താല്‍പ്പര്യസംരക്ഷണാര്‍ത്ഥമുള്ള രേഖയെന്നും ഇഎംഎസ് വിശേഷിപ്പിച്ചു.
'ജാതി ഇന്ത്യയില്‍ വര്‍ഗ സമരത്തിന്റെ അനന്യ രൂപമാണ്'.
ജാതിമര്‍ദ്ദനത്തെ വെറും സാമ്പത്തിക പ്രശ്‌നമായി കുറച്ചു കണ്ടു എന്നായിരുന്നു ഈ പ്രസ്താവനക്കെതിരെ ഇഎംഎസിനെതിരെ ഉയര്‍ന്ന വിമര്‍ശനം
ഒരു മുതിര്‍ന്ന മനുഷ്യന്‍ അമ്മയുടെ ഗര്‍ഭപാത്രത്തിലേക്ക് തിരിച്ചുപോകുന്നതുപോലെ അസാധ്യമാണ് സോഷ്യലിസ്റ്റ് രാജ്യങ്ങളുടെ മുതലാളിത്ത വ്യവസ്ഥയിലേക്കുള്ള തിരിച്ചുപോക്ക്. ( സോവിയറ്റ് യൂണിയന്റെയും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളുടെയും തകര്‍ച്ചയെക്കുറിച്ച്)
‘ഒരു നല്ല രാഷ്ട്രീയക്കാരന്‍ ആകാന്‍ വേണ്ട പ്രധാന ഗുണം ഒന്ന് സത്യസന്ധതയും മര്യാദയും രണ്ട് ജനങ്ങളോടുള്ള അടുപ്പവും അവരെ സേവിക്കാനുള്ള സന്നദ്ധതയും മൂന്ന് രാഷ്ട്രീയത്തെ സംബന്ധിച്ച ജ്ഞാനം വളര്‍ത്തല്‍’ എന്നിവയാണ്.
''നല്ല വസ്ത്രം ധരിച്ചെത്തുന്ന ധനികന്റെയും പാവപ്പെട്ടവന്റെയും കേസ് വന്നാല്‍ ജഡ്ജിമാര്‍ ധനികന്റെ ഭാഗത്ത് നില്‍ക്കും. ജഡ്ജിമാരെ നയിക്കുന്നത് അധീശവര്‍ഗതാത്പര്യമാണ്. തൊഴിലാളിവര്‍ഗത്തിനും കൃഷിക്കാര്‍ക്കും എതിരായ നിലപാടാണ് ജഡ്ജിമാരുടേത്'' മുഖ്യമന്ത്രിയായിരിക്കെ നടത്തിയ ഈ പരാമർശത്തിന് ഇഎംഎസിനെതിരെ സുപ്രീംകോടതിയിൽ കോടതിയലക്ഷ്യ കേസുണ്ടായി. പിഴ ചുമത്തുകയും ചെയ്തു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates