ഒരു സെഞ്ച്വറി പോലും ഇല്ല! 400 റൺസും ഇംഗ്ലണ്ടിന്റെ റെക്കോർഡും

സമകാലിക മലയാളം ഡെസ്ക്

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ഏകദിനത്തില്‍ റെക്കോര്‍ഡ് ജയവുമായി ഇംഗ്ലണ്ട് (England).

England

ആദ്യം ബാറ്റ് ചെയ്ത് ഇംഗ്ലണ്ട് ഉയര്‍ത്തിയത് 8 വിക്കറ്റ് നഷ്ടത്തില്‍ 400 റണ്‍സ്.

ടീമിലെ ഒരു താരവും സെഞ്ച്വറിയടിക്കാതെ ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടുന്ന ടീമായി ഇംഗ്ലണ്ട്.

2007ല്‍ പാകിസ്ഥാനെതിരെ ദക്ഷിണാഫ്രിക്ക നേടിയ 392 റണ്‍സാണ് പഴങ്കഥയായത്.

വിന്‍ഡീസിന്റെ മറുപടി വെറും 162 റണ്‍സില്‍ അവസാനിച്ചു. ഇംഗ്ലണ്ടിന് 238 റണ്‍സിന്റെ കൂറ്റന്‍ ജയം.

ഇംഗ്ലണ്ടിന്റെ 7 ബാറ്റര്‍മാര്‍ 30 മുകളില്‍ സ്‌കോര്‍ ചെയ്തു. ഇതാദ്യമായാണ് ഒരു ഏകദിന ഇന്നിങ്‌സില്‍ ഇത്രയും താരങ്ങള്‍ 30 പ്ലസ് സ്‌കോറുകള്‍ നേടുന്നത്.

ജേക്കബ് ബേതേലാണ് ടോപ് സ്‌കോറര്‍. താരം 82 റണ്‍സെടുത്തു. താരമടക്കം നാല് പേര്‍ അര്‍ധ സെഞ്ച്വറിയടിച്ചു.

ഇംഗ്ലണ്ട് ഏകദിന നായകനായി ഹാരി ബ്രൂകിന് കിടിലന്‍ അരങ്ങേറ്റം കൂടിയായി മത്സരം മാറി. താരവും അര്‍ധ സെഞ്ച്വറി (58) അടിച്ചു.

ഹോം മൈതാനത്ത് വിന്‍ഡീസിനെതിരെ ഇംഗ്ലണ്ടിന്റെ ഏകദിനത്തിലെ ഉയര്‍ന്ന സ്‌കോര്‍ കൂടിയാണിത്.

റണ്‍സ് അടിസ്ഥാനത്തില്‍ ഇംഗ്ലണ്ടിന്റെ ഏകദിനത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജയം. നേരത്തെ 2018ല്‍ അവര്‍ ഓസ്‌ട്രേലിയക്കെതിരെ 242 റണ്‍സ് വിജയം പിടിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates