എ‍ഡ്ജ്ബാസ്റ്റണിലെ ​ഗില്ലും സംഘവും! ചരിത്ര ജയം, റെക്കോര്‍ഡുകൾ

സമകാലിക മലയാളം ഡെസ്ക്

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഉജ്ജ്വല വിജയം സ്വന്തമാക്കി ഇന്ത്യയും താരങ്ങളും നിരവധി റെക്കോര്‍ഡുകളും താണ്ടി.

England vs India

ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തില്‍ ആദ്യമായാണ് എഡ്ജ്ബാസ്റ്റണില്‍ ടീം വിജയം സ്വന്തമാക്കുന്ന. കഴിഞ്ഞ 8 കളിയില്‍ ഏഴും തോറ്റു. ഒരു കളി സമനില. 9ാം പോരിലാണ് ജയം.

England vs India

336 റണ്‍സ് ജയം- വിദേശ പിച്ചില്‍ റണ്‍സ് അടിസ്ഥാനത്തില്‍ ഇന്ത്യ സ്വന്തമാക്കുന്ന ഏറ്റവും വലിയ ജയം. വിന്‍ഡീസിനെതിരെ നേടിയ 319 റണ്‍സ് ജയമാണ് പഴങ്കഥയായത്.

England vs India

ആകാശ് ദീപിന്റെ 187 റണ്‍സ് വഴങ്ങി 10 വിക്കറ്റ് നേടിയ പ്രകടനം ഇംഗ്ലീഷ് മണ്ണില്‍ ഇന്ത്യന്‍ താരത്തിന്റെ മികച്ച പ്രകടനം. 188ന് 10 വിക്കറ്റ് വീഴ്ത്തിയ ചേതന്‍ ശര്‍മയുടെ റെക്കോര്‍ഡ് മറികടന്നു.

England vs India

ശുഭ്മാന്‍ ഗില്‍- വിദേശ പിച്ചില്‍ ടെസ്റ്റ് ജയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ ക്യാപ്റ്റനായി 25കാരന്‍ ഗില്‍ മാറി. സുനില്‍ ഗാവസ്‌കറിന്റെ 26 വയസിലെ നേട്ടമാണ് പിന്നിലാക്കിയത്.

England vs India

ഒറ്റ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമായും ഗില്‍ മാറി. രണ്ടാം ടെസ്റ്റിന്റെ രണ്ടിന്നിങ്‌സിലുമായി ഗില്‍ 430 റണ്‍സ് നേടി. മറികടന്നത് ഗാവസ്‌കറിനെ തന്നെ.

England vs India

രവീന്ദ്ര ജഡേജ- ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ 2000 റണ്‍സും 100 വിക്കറ്റും നേടുന്ന ആദ്യ താരമായി ജഡേജ മാറി.

England vs India

1000 റണ്‍സ്- ഒരു ടെസ്റ്റ് മത്സരത്തില്‍ ഇതാദ്യമായി ഇന്ത്യ രണ്ടിന്നിങ്‌സിലുമായി 1000 റണ്‍സിനു മുകളില്‍ നേടി. ഈ നേട്ടത്തിലെത്തുന്ന ആറാമത്തെ ടീമും ഇന്ത്യ തന്നെ.

England vs India

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam