ആതിര അഗസ്റ്റിന്‍
ട്രെയിന്‍ യാത്രകള്‍ (train travel) പലര്‍ക്കും ഇഷ്ടമാണ്. വ്യത്യസ്തങ്ങളായ ട്രെയിന്‍ യാത്രകളെക്കുറിച്ച് അറിഞ്ഞാലോ
കല്‍ക്ക മുതല്‍ ഷിംല വരെ: യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയ ഈ ട്രെയിന്‍ സര്‍വീസ് 1903 ല്‍ ആരംഭിച്ചതാണ്. പൈന്‍ മരങ്ങള്‍, ഓക്ക്, ദേവദാര്‍ തുടങ്ങിയ മരങ്ങളാല്‍ ചുറ്റപ്പെട്ട മനോഹരമായ താഴ്‌വരകളും കാഴ്ചകളും ഇവിടേയ്ക്കുള്ള യാത്ര മനോഹരമാക്കുന്നു.
മുംബൈയില്‍ നിന്ന് ഗോവയിലേയ്ക്ക്: ഒരു വശത്ത് സഹ്യാദ്രി കുന്നുകളും മറുവശത്ത് അറബിക്കടലിനും ഇടയില്‍ ഓടുന്ന ഈ മനോഹരമായ പാത യാത്രയുടെ ഓരോ മിനിറ്റിലും അനിര്‍വചനീയമായ അനുഭവമാണ് നല്‍കുന്നത്. ഗ്രാമങ്ങള്‍, നെല്‍വയലുകള്‍, കടല്‍...അങ്ങനെ മറക്കാനാകാത്ത കാഴ്ചയാണ് സമ്മാനിക്കുക.
കന്യാകുമാരി മുതല്‍ തിരുവനനന്തപുരം വരെ: ഗോപുരങ്ങളും ക്ഷേത്രങ്ങളുമായി ഈ യാത്രയില്‍ നിങ്ങള്‍ക്ക് വ്യത്യസ്തമായ അനുഭവങ്ങള്‍ സമ്മാനിക്കും. വ്യത്യസ്തമായ വാസ്തുവിദ്യാ ശൈലികളുള്ള കെട്ടിടങ്ങള്‍ കാണാന്‍ കഴിയും.
മതേരന്‍ മുതല്‍ നേരല്‍ വരെ: മഹാരാഷ്ട്രയിലെ ഈ യാത്ര നിങ്ങള്‍ക്ക് വ്യത്യസ്തമായ അനുഭവം തരുമെന്ന് തീര്‍ച്ച. വിശാലമായ വനപ്രദേശങ്ങളിലൂടെ കടന്നുപോകുന്ന ഈ യാത്ര നഗരങ്ങളിലെ തെരക്കില്‍ നിന്ന് ആശ്വാസം കണ്ടെത്താന്‍ സഹായിക്കും.
ജയ്‌സാല്‍മീര്‍ മുതല്‍ ജോധ്പൂര്‍ വരെ: മറ്റെവിടെയും ഇല്ലാത്ത യാത്രാനുഭവം. വൈവിധ്യമാര്‍ന്ന ഭൂപ്രകൃതി തന്നെയാണ് ഈ യാത്ര സമ്മാനിക്കുന്നത്.
ഭുവനേശ്വര്‍ മുതല്‍ ബ്രഹ്മപൂര്‍ വരെ: ചിലിക്ക തടാകത്തിലൂടെയുള്ള ഈ യാത്രയുടെ മനോഹാരിത പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്. പ്രഭാത യാത്ര തെരഞ്ഞെടുക്കുന്നതാണ് കൂടുതല്‍ ഉചിതം.
മണ്ഡപം മുതല്‍ രാമേശ്വരം വരെ: സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് ഈ യാത്ര ഇഷ്ടപ്പെടും.
നീലഗിരി മൗണ്ടെന്‍ റെയില്‍വേ: മേട്ടുപ്പാളയത്തില്‍ നിന്ന് ഊട്ടിയിലേയ്ക്ക് 46 കിലോമീറ്റര്‍ ഇടതൂര്‍ന്ന വനങ്ങള്‍,തേയിലത്തോട്ടങ്ങള്‍, പാറക്കെട്ടുകള്‍ എന്നിവയിലൂടെ യാത്ര ചെയ്യാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates