മൂന്നാർ സന്ദർശിക്കണോ? ഇനി കയ്യിൽ കാശുവേണം

സമകാലിക മലയാളം ഡെസ്ക്

മൂന്നാറിൻ്റെ സൗന്ദര്യം ആസ്വദിക്കാൻ എത്തുന്നവർ ഇനി പോക്കറ്റിൽ അല്പം കൂടുതൽ പണം കരുതേണ്ടി വരും.

Munnar | File

മൂന്നാർ പഞ്ചായത്ത്‌ ഈ വരുന്ന ഓഗസ്റ്റ് മുതൽ സഞ്ചാരികൾക്കായി പ്രവേശന ഫീസ് ഏർപ്പെടുത്താൻ ഒരുങ്ങുകയാണ്.

Munnar

മൂന്നാർ സന്ദർശനത്തിനായി എത്തുന്ന വാഹനങ്ങളിൽ നിന്നും പ്രവേശന ഫീസ് ഈടാക്കാനാണ് തീരുമാനം

Munnar

ഓരോ വാഹനങ്ങൾക്കും എത്ര രൂപ വീതം ചുമത്തണമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. വാഹനങ്ങളുടെ വലുപ്പമനുസരിച്ചായിരിക്കും ഫീസ് നിശ്ചയിക്കുക.

Munnar

വർദ്ധിക്കുന്ന ട്രാഫിക് ബ്ലോക്കും, പ്ലാസ്റ്റിക് മാലിന്യങ്ങളും മൂന്നാറിൻ്റെ സ്വാഭാവിക സൗന്ദര്യത്തിന് ഭീഷണിയാകുന്ന സാഹചര്യത്തിലുമാണ് ഈ പുതിയ നീക്കം.

Munnar

മൂന്നാറിലേക്കുള്ള പ്രധാന പ്രവേശനകവാടങ്ങളിൽ ഹരിത ചെക്‌‌പോസ്റ്റുകൾ സ്ഥാപിച്ച് അവിടേക്ക് എത്തുന്ന വാഹനങ്ങളിൽ നിന്നും പ്രവേശന ഫീസ് പിരിക്കാനാണ് നീക്കം.

Munnar

ഫീസ് വാങ്ങുന്നതിനൊപ്പം മാലിന്യം വലിച്ചെറിയാതെ ശേഖരിച്ചുവയ്ക്കുന്നതിന് സഞ്ചികളും നൽകും. തരംതിരിച്ച മാലിന്യം മടക്കയാത്രയിൽ ചെക്പോസ്റ്റിൽ തന്നെ കൈമാറാനാകും.

Munnar

കോവിൽക്കടവിന് സമീപം ചെക്‌പോസ്റ്റ് സ്ഥാപിച്ച് കാന്തല്ലൂർ പഞ്ചായത്ത് പ്രവേശന ഫീസ് ഈടാക്കുന്നുണ്ട്

Munnar

ചെറിയ വാഹനങ്ങൾക്ക് 30 രൂപ, വലിയ വാഹനങ്ങൾക്ക് 100 രൂപ എന്നിങ്ങനെയാണ് ഫീസ്.

Munnar

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File