സമകാലിക മലയാളം ഡെസ്ക്
വെറ്ററന്‍ ദക്ഷിണാഫ്രിക്കന്‍ അമ്പയര്‍ മരയിസ് ഇറാസ്മസ് അമ്പയറിങ് കരിയറിനു വിരാമമിടുന്നു. ഐസിസിയുടെ എലൈറ്റ് പാനലിലെ ഒരേയൊരു ദക്ഷിണാഫ്രിക്കന്‍ അമ്പയര്‍
ന്യൂസിലന്‍ഡും ഓസ്ട്രേലിയയും തമ്മിലുള്ള ഒന്നാം ടെസ്റ്റ് കരിയറിലെ അവസാന മത്സരം
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കളിച്ചു. പിന്നീട് ക്രിക്കറ്റ് ലോകം ആദരിക്കുന്ന അമ്പയറായി തിളങ്ങി
2006ല്‍ ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയും തമ്മിലുള്ള ടി20 പോരാട്ടം നിയന്ത്രിച്ച് അന്താരാഷ്ട്ര അമ്പയറായി അരങ്ങേറ്റം. 80 ടെസ്റ്റുകള്‍, 124 ഏകദിനങ്ങള്‍, 43 ടി20 മത്സരങ്ങള്‍, 18 വനിതാ ടി20 പോരാട്ടങ്ങള്‍ നിയന്ത്രിച്ചു
മികച്ച അമ്പയര്‍ക്കുള്ള ഡേവിഡ് ഷെപ്പേര്‍ഡ് ട്രോഫി മൂന്ന് തവണ നേടി. അമ്പയറിങിലേക്ക് വരുന്നവര്‍ക്ക് ഇനി വഴികാട്ടാനൊരുങ്ങുകയാണ് ഈ ദക്ഷിണാഫ്രിക്കന്‍ അമ്പയര്‍