11 വര്‍ഷം, 6 കോച്ചുമാര്‍; ആര് രക്ഷിക്കും മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ?

സമകാലിക മലയാളം ഡെസ്ക്

പ്രീമിയര്‍ ലീഗില്‍ കാര്യമായ നേട്ടങ്ങളൊന്നും തന്നെ ഇല്ല.

ക്രിസ്റ്റ്യന്‍ എറിക്സന്‍ | എക്സ്

2013ല്‍ വിഖ്യാത പരിശീലകന്‍ സര്‍ അലക്‌സ് ഫെര്‍ഗൂസന്‍ പടിയിറങ്ങിയ ശേഷം ടീം പ്രതിസന്ധികള്‍ക്ക് നടുവിലാണ്.

സര്‍ അലക്സ് ഫെര്‍ഗൂസന്‍ | എക്സ്

11 വര്‍ഷത്തിനിടെ 6 പരിശീലകരെയാണ് ടീം പരീക്ഷിച്ചത്. 2 താത്കാലിക കോച്ചുമാരും ടീമിലെത്തി. സ്ഥിരം പരിശീലകനായി ഇനി ഏഴാമതൊരാള്‍ വരും.

ബ്രൂണോ ഫെര്‍ണാണ്ടസ് | എക്സ്

ഫെര്‍ഗൂസന്‍ പോയ ശേഷം എത്തിയത് ഡേവിഡ് മോയസാണ്. 2013-14 സീസണോടെ മോയസിനെ പുറത്താക്കി.

ഡേവിഡ് മോയസ് | എക്സ്

പിന്നീട് ലൂയീസ് വാന്‍ ഗാല്‍ വന്നു. 2 സീസണോടെ അദ്ദേഹവും പോയി.

ലൂയീസ് വാന്‍ ഗാല്‍ | എക്സ്

പിന്നാലെ വന്നത് ഹോസെ മൗറീഞ്ഞോ. 2 സീസണ്‍ മാത്രമാണ് മൗറീഞ്ഞോയ്ക്കും നില്‍ക്കാന്‍ പറ്റിയത്.

മൗറീഞ്ഞോ | എക്സ്

മുന്‍ താരം കൂടിയായ ഒലെ സോള്‍ഷ്യാറാണ് ടീമിനെ പരിശീലിപ്പിച്ച മറ്റൊരാള്‍. 2018 മുതല്‍ 2021 വരെയായിരുന്നു ടീമിലുണ്ടായത്.

ഒലെ സോള്‍ഷ്യാര്‍ | എക്സ്

ടീമിനെ രക്ഷിക്കാനെത്തിയ റാല്‍ഫ് റാഗ്നിക്കിനും അധികം നില്‍ക്കാന്‍ സാധിച്ചില്ല. ഒറ്റ സീസണിനു പിന്നാലെ പുറത്തായി.

റാല്‍ഫ് റാഗ്നിക് | എക്സ്

ഇപ്പോഴിതാ എറിക് ടെന്‍ ഹാഗും പുറത്തായി. മൂന്നാം സീസണിലേക്ക് കടന്നതിനു പിന്നാലെയാണ് കാര്യമായ ഒരു മാറ്റവും സൃഷ്ടിക്കാനാകാതെ ഡച്ച് പരിശീലകനും പടിയിറങ്ങിയത്.

എറിക് ടെന്‍ ഹാഗ് | എക്സ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates