ഗൂ​ഗിളിനു പോലും ​ഗൂ​ഗിളിന്റെ പിറന്നാളിൽ കൺഫ്യൂഷൻ; 28ാം വയസ്സിലും തുടരുന്ന രഹസ്യം

സമകാലിക മലയാളം ഡെസ്ക്

ലോകത്ത് ഇന്റർനെറ്റ് ഉപയോഗിക്കുന്നവരിൽ ഭൂരിഭാഗം പേരുടെയും ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ് ഇന്ന് ഗൂഗിൾ. എന്ത് സംശയം വന്നാലും ആദ്യം ഗൂഗിളിൽ തിരയുന്ന ശീലത്തിലേക്ക് ലോകം മാറിയിട്ട് വർഷങ്ങളായി. ഗൂ​ഗിൾ അതിന്റെ ഇരുപത്തിയെട്ടാം ജന്മദിനം ആഘോഷിക്കുകയാണെങ്കിലും ഇന്നല്ല ഗൂഗിളിന്റെ യഥാർഥ ജന്മദിനം.

Google | Pinterest

1998 സെപ്റ്റംബർ 4ന് Google Inc. കാലിഫോർണിയയിൽ ഔദ്യോഗികമായി രജിസ്റ്റർ ചെയ്തു. അതുകൊണ്ടുതന്നെ കമ്പനിയുടെ സ്ഥാപകദിനം സെപ്റ്റംബർ 4 ആണെന്ന ശക്തമായ അവകാശവാദമുണ്ട്. എന്നാൽ ഗൂഗിൾ വർഷങ്ങളായി സെപ്റ്റംബർ 27നാണ് ജന്മദിനം ആഘോഷിക്കുന്നത്.

Google | Pinterest

ഗൂഗിൾ തന്നെ പറയുന്നതനുസരിച്ച്, കമ്പനിയുടെ ജന്മദിനം ആഘോഷിച്ച തീയതി വർഷങ്ങളിലായി മാറിയിട്ടുണ്ട്. അതായത്, ‘ഗൂഗിൾ ബർത്ത്‌ഡേ’ എന്നത് എല്ലാക്കാലത്തും ഒരേ തീയതിയായിരുന്നില്ല.

Google | Pinterest

ഗൂഗിളിന്റെ തുടക്കം ഒരു വലിയ കോർപ്പറേറ്റ് സ്ഥാപനമായിട്ടായിരുന്നില്ല. സ്റ്റാൻഫോർഡ് സർവകലാശാലയിലെ കമ്പ്യൂട്ടർ സയൻസ് ഗവേഷണവുമായി ബന്ധപ്പെട്ട് ലാറി പേജും സെർജി ബ്രിന്നും ചേർന്ന് നടത്തിയ ഒരു പദ്ധതിയിൽ നിന്നാണ് ഗൂഗിളിന്റെ തുടക്കം. വിവരങ്ങൾ കൂടുതൽ എളുപ്പത്തിൽ കണ്ടെത്താൻ കഴിയുന്ന രീതിയിൽ വെബിനെ ക്രമീകരിക്കുക എന്നതായിരുന്നു ആശയം.

Google | Pinterest

ആദ്യകാലത്ത് ഇരുവരും സ്റ്റാൻഫോർഡിലെ ഡോർമിറ്ററി മുറികളിലിരുന്നാണ് സെർച്ച് എൻജിന്റെ പ്രോട്ടോടൈപ്പ് വികസിപ്പിച്ചത്. പിന്നീട് പ്രവർത്തനം മെൻലോ പാർക്കിലെ ഒരു ഗാരേജിലേക്ക് മാറ്റി.

Google | Pinterest

ഗൂഗിളിന്റെ ആദ്യകാല പേര് 'ബാക്ക് റബ്' എന്നായിരുന്നു. പിന്നീട് '​ഗൂ​ഗോൾ' എന്ന ഗണിതശാസ്ത്ര പദത്തിൽ നിന്നുള്ള ‘​ഗൂ​ഗിൾ’ എന്ന പേര് സ്വീകരിച്ചു. 1നു ശേഷം നൂറു പൂജ്യങ്ങളുള്ള വളരെ വലിയ സംഖ്യയെ സൂചിപ്പിക്കുന്ന ‘ഗൂ​ഗോൾ’ എന്ന പദം ലോകത്തെ വലിയ തോതിലുള്ള വിവരങ്ങൾ ക്രമീകരിക്കാനുള്ള പദ്ധതിയുമായി പൊരുത്തപ്പെടുന്നതായിരുന്നു.

Google | Pinterest

കമ്പനി ഔദ്യോഗികമായി രൂപീകരിക്കുന്നതിന് മുമ്പ് തന്നെ Google.com എന്ന ഡൊമെയ്ൻ രജിസ്റ്റർ ചെയ്തിരുന്നു. 1997 സെപ്റ്റംബർ 15നാണ് Google.com ഡൊമെയ്ൻ രജിസ്റ്റർ ചെയ്തത്. അതായത്, കമ്പനി ഔദ്യോഗികമായി നിലവിൽ വരുന്നതിന് ഏകദേശം ഒരു വർഷം മുമ്പുതന്നെ Google എന്ന പേര് വെബിൽ എത്തിയിരുന്നു.

Google | Pinterest

ഗൂഗിളിന്റെ ജന്മദിനവുമായി ബന്ധപ്പെട്ട മറ്റൊരു പ്രധാന ഘടകമാണ് ​ഗൂ​ഗിൾ ഡൂഡിൾ. 1998ൽ ഗൂഗിളിന്റെ ആദ്യ ഡൂഡിൽ പ്രത്യക്ഷപ്പെട്ടു. കമ്പനിയുടെ സ്ഥാപകരായ ലാറി പേജും സെർജി ബ്രിന്നും ബേണിങ് മാൻ ഫെസ്റ്റിവലിൽ പങ്കെടുക്കുന്ന സന്ദേശമുള്ള ആദ്യ ഡൂഡിൽ.

Google | Pinterest

പിന്നീട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ കലാകാരന്മാരെയും ശാസ്ത്രജ്ഞരെയും ചരിത്രസംഭവങ്ങളെയും ആഘോഷിക്കുന്ന ഗൂഗിൾ ഡൂഡിലുകൾ ഇന്റർനെറ്റ് സംസ്കാരത്തിന്റെ തന്നെ ഭാഗമായി.

Google | Pinterest

1998ൽ ഒരു സെർച്ച് എൻജിൻ എന്ന നിലയിൽ ആരംഭിച്ച ഗൂഗിൾ ഇന്ന് സെർച്ച് മാത്രമല്ല. യൂട്യൂബ്, ഗൂഗിൾ മാപ്‌സ്, ജിമെയിൽ, ക്രോം, ക്ലൗഡ്, എഐ തുടങ്ങി നിരവധി മേഖലകളിലേക്ക് കമ്പനി വ്യാപിച്ചു. 2015ൽ 'ആൽഫബെറ്റ്' എന്ന മാതൃകമ്പനിയുടെ കീഴിലേക്ക് ഗൂഗിളിന്റെ കോർപ്പറേറ്റ് ഘടന മാറി.

Google | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Samakalika Malayalam | Samakalika Malayalam