സമകാലിക മലയാളം ഡെസ്ക്
ദിവസവും മണിക്കൂറുകളോളം സമയം ചെലവഴിക്കുന്ന ഇടമാണ് അടുക്കള.
എന്നാൽ ഭക്ഷണം പാകം ചെയ്യുന്നതിനിടയിലും എടുത്തുവെയ്ക്കുന്നതിനിടയിലും നമ്മൾ അറിയാതെ ചെയ്യുന്ന ചില ചെറിയ അബദ്ധങ്ങൾ ആരോഗ്യത്തിനും ഭക്ഷണത്തിന്റെ ഗുണത്തിനും ദോഷകരമാകാം.
അടുക്കളയിൽ ദിവസവും വരുത്തുന്ന ഇത്തരം സാധാരണ അബദ്ധങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
മാർക്കറ്റിൽ നിന്നും വാങ്ങിക്കൊണ്ടുവരുന്ന പച്ചക്കറികളും പഴങ്ങളും ശരിയായ കഴുകാതെ ഉപയോഗിക്കുക.ഇതിലൂടെ മാരകമായ ബാക്ടീരിയ പകരാൻ സാധ്യതയുണ്ട്. പച്ചക്കറികളും പഴങ്ങളും ഉപ്പ് അല്ലെങ്കിൽ വിനാഗിരി ചേർത്ത വെള്ളത്തിൽ 10-15 മിനിറ്റ് മുക്കിവെച്ച ശേഷം മാത്രം കഴുകി ഉപയോഗിക്കുക.
പച്ചക്കറികൾക്കും മാംസം കൈകാര്യം ചെയ്യാനും ഒരേ കട്ടിങ് ബോർഡുകൾ ഉപയോഗിക്കുക. ഇതിലൂടെ മാരകമായ ബാക്ടീരിയ പകരാൻ സാധ്യതയുണ്ട്. അതുപോലെ കേടുവന്ന കട്ടിങ് ബോർഡുകൾ കൃത്യസമയത്ത് മാറ്റാതിരിക്കുക.
ഒരിക്കൽ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുക. ഇതുപോലെ ആവർത്തിച്ച് ചൂടാക്കുന്ന എണ്ണയിൽ ഹാനികരമായ സംയുക്തങ്ങൾ രൂപപ്പെടാം. ഇത് ഹൃദയാരോഗ്യത്തെയും മൊത്തത്തിലുള്ള ആരോഗ്യത്തെയും ബാധിക്കാം.
ചൂടു മാറുന്നതിന് മുൻപ് ഭക്ഷണം നേരെ ഫ്രിഡ്ജിൽ കയറ്റുന്നത്, ഫ്രിഡ്ജിന്റെ ഉള്ളിലെ താപനില ഉയർത്തും. ഇത് മറ്റ് ഭക്ഷണങ്ങളുടെ ഗുണനിലവാരത്തെയും ബാധിക്കും.
ഫ്രിഡ്ജിൽ പഴകിയ ഭക്ഷണാവശിഷ്ടങ്ങൾ, ചോർന്ന ദ്രാവകങ്ങൾ എന്നിവ ബാക്ടീരിയ വളരാനുള്ള സാഹചര്യമൊരുക്കും, ആഴ്ചയിൽ ഒരിക്കലെങ്കിലും ഫ്രിഡ്ജ് വൃത്തിയാക്കാൻ ശ്രദ്ധിക്കുക.
പാചകം ചെയ്ത ഭക്ഷണം തുറന്നുവയ്ക്കുന്നത് രോഗാണുക്കൾ ഉണ്ടാവാൻ കാരണമാകും. മാത്രമല്ല, ഭക്ഷണം മണിക്കൂറുകളോളം പുറത്തു സൂക്ഷിക്കുന്നതും ബാക്ടീരിയ വളർച്ച കൂട്ടും.
അടുക്കളയിൽ പ്രവേശിക്കുന്നതിന് മുൻപ് കൈ കഴുകുന്നത് നിർബന്ധമാണ്. കൈകളിലൂടെ രോഗാണുക്കൾ ഭക്ഷണത്തിലേക്ക് പകരാം.
ചില പ്ലാസ്റ്റിക് പാത്രങ്ങളിൽ ചൂടു ഭക്ഷണം വയ്ക്കുമ്പോൾ അവയ്ക്ക് മാറ്റങ്ങൾ വരാനും രാസപദാർഥങ്ങൾ ഭക്ഷണത്തിൽ കലാരാനും സാധ്യതയുണ്ട്.
സോസുകൾ, പാക്കറ്റ് ഭക്ഷണങ്ങൾ, മസാലപ്പൊടികൾ എന്നിവയുടെ കാലാവധി പരിശോധിക്കാതെ ഉപയോഗിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates