സമകാലിക മലയാളം ഡെസ്ക്
ധാരാളം ഗുണങ്ങള്‍ ഉണ്ടെങ്കിലും ഗ്രീന്‍ ടീ എല്ലാവര്‍ക്കും അത്ര അനുയോജ്യമല്ല
അസിഡിറ്റി ഉള്ള ആളുകള്‍ ഗ്രീന്‍ ടീ ഒഴിവാക്കേണ്ടതാണ്. ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്ന ടാനിനുകള്‍ ആമാശയത്തിലെ ആസിഡിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നു. ഇത് അസ്വസ്ഥത, വയറു വീര്‍ക്കല്‍, മലബന്ധം, അള്‍സര്‍ എന്നിവ വഷളാകാന്‍ കാരണമാകും.
അയേണിന്റെ അളവ് കുറവുള്ളവരും വിളര്‍ച്ച ബാധിച്ച ആളുകളും ഗ്രീന്‍ ടീ കുടിയ്ക്കുന്നത് അപകടമാണ്. ഗ്രീന്‍ ടീ കുടിക്കുമ്പോള്‍ സസ്യാഹാരം, മുട്ട, പാലുല്‍പ്പന്നങ്ങള്‍ എന്നിവയില്‍ കാണപ്പെടുന്ന അയേണ്‍ ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവ് തടസ്സപ്പെട്ടേക്കാം.
ഗര്‍ഭിണികൾ വലിയ അളവില്‍ ഗ്രീന്‍ ടീ കുടിക്കുന്നത് നല്ലതല്ല. ഗ്രീന്‍ ടീയില്‍ കഫീന്‍ അടങ്ങിയിട്ടുണ്ട്. ഇത് ഗര്‍ഭം അലസാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും അമിതമായി കഴിച്ചാല്‍ കുഞ്ഞിന്റെ വളര്‍ച്ചയെ ബാധിക്കുകയും ചെയ്യും. ഗ്രീന്‍ ടീയിലെ കാറ്റെച്ചിനുകള്‍ ഫോളിക് ആസിഡ് ആഗിരണം ചെയ്യുന്നതിനെ തടസ്സപ്പെടുത്തിയേക്കാം.
മുലയൂട്ടുന്ന സ്ത്രീകൾ ഗ്രീൻ ടീ കുടിക്കുന്നതിലൂടെ അതിലെ കഫീന്‍ മുലപ്പാലില്‍ കലരുകയും കുഞ്ഞിനെ ബാധിക്കുകയും ചെയ്യും. ഇവർ ഒരു ദിവസം 2 കപ്പില്‍ കൂടുതല്‍ ഗ്രീന്‍ടീ കുടിക്കരുത്.
കഫീനിനോട് അലര്‍ജിയുള്ള വ്യക്തിയാണെങ്കിൽ, ചെറിയ അളവില്‍ കഫീന്‍ കഴിക്കുന്നത് പോലും അസ്വസ്ഥത, വേഗത്തിലുള്ള ഹൃദയമിടിപ്പ്, ദേഷ്യം, വിറയല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ക്ക് കാരണമാകും. ഉയര്‍ന്ന കഫീന്‍ കഴിക്കുന്നത് കാല്‍സ്യം ആഗിരണം കുറയ്ക്കുകയും കാലക്രമേണ എല്ലുകളെ ദുര്‍ബലപ്പെടുത്തുകയും ചെയ്യും.
കഫീന്‍ കുട്ടികളുടെ നാഡീവ്യവസ്ഥയെ അമിതമായി ഉത്തേജിപ്പിക്കും. ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്ന ടാനിനുകള്‍ കുട്ടികളുടെ വളര്‍ച്ചയ്ക്കും വികാസത്തിനും അത്യന്താപേക്ഷിതമായ പ്രോട്ടീനുകള്‍, കൊഴുപ്പ് തുടങ്ങിയ പ്രധാന പോഷകങ്ങളുടെ ആഗിരണം തടഞ്ഞേക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates