സമകാലിക മലയാളം ഡെസ്ക്
സങ്കൽപ്പങ്ങൾക്കുള്ള ശക്തിയെക്കുറിച്ചാണ് പാബ്ലോ പിക്കാസോ പറയുന്നത്. നമുക്ക് സങ്കൽപ്പിക്കാൻ സാധിക്കുന്ന, അല്ലെങ്കിൽ നമ്മൾ സ്വപ്നം കാണുന്ന കാര്യങ്ങൾ നടപ്പിലാക്കാനും നമുക്ക് സാധിക്കും.
ഇന്ന് സാധാരണമായി തോന്നുന്ന പല കണ്ടുപിടിത്തങ്ങളും ഒരിക്കൽ ഒരാളുടെ മനസ്സിലെ സങ്കൽപ്പമായിരുന്നു. “ഇതൊക്കെ സാധ്യമാണോ?” എന്ന് ചിന്തിക്കുന്നതിനു പകരം “ഇത് എങ്ങനെയായിരിക്കാം?” എന്ന് സങ്കൽപ്പിച്ചു നോക്കൂ.
മനസ്സിൽ സങ്കൽപ്പിച്ചതെല്ലാം ഭൗതികമായി യാഥാർഥ്യമാകുമെന്ന് ഇതിന് അർഥമില്ല. മറിച്ച്, സങ്കൽപ്പത്തിന് യാഥാർഥ്യത്തെ രൂപപ്പെടുത്താനുള്ള ശക്തിയുണ്ടെന്നാണ് ഇതിലൂടെ പിക്കാസോ, പറഞ്ഞുവെക്കുന്നത്.
ഒരു കലാകാരൻ ലോകത്തെ മറ്റുള്ളവർ കാണുന്നതുപോലെ തന്നെ കാണണമെന്നില്ല. സാധാരണ വസ്തുക്കളിലും സംഭവങ്ങളിലും പുതിയ രൂപങ്ങളും അർഥങ്ങളും കണ്ടെത്താൻ കഴിയുന്നതാണ് കലയുടെ പ്രത്യേകത. പിക്കാസോയുടെ കലാജീവിതംതന്നെ ഇതിന് വലിയ ഉദാഹരണമാണ്.
സ്പാനിഷ് ചിത്രകാരനും ശിൽപിയും പ്രിന്റ് മേക്കറുമായിരുന്നു പാബ്ലോ പിക്കാസോ (1881–1973). 20-ാം നൂറ്റാണ്ടിലെ ആധുനിക കലയുടെ വളർച്ചയിൽ വലിയ സ്വാധീനം ചെലുത്തിയ കലാകാരനായി അദ്ദേഹം.
ജോർജ്ജ് ബ്രാക്വനൊപ്പം പിക്കാസോ വികസിപ്പിച്ച ക്യൂബിസം കലയിൽ വലിയ മാറ്റം കൊണ്ടുവന്നു. ഒരു വസ്തുവിനെ ഒരൊറ്റ കാഴ്ചപ്പാടിൽ മാത്രം അവതരിപ്പിക്കുന്നതിന് പകരം വ്യത്യസ്ത കാഴ്ചപ്പാടുകൾ ഒരേ ചിത്രത്തിൽ ഉൾപ്പെടുത്തുകയായിരുന്നു ഇതിന്റെ പ്രത്യേകത.
പിക്കാസോയുടെ പ്രശസ്തമായ ‘ഗുവേർണിക്ക’(Guernica) യുദ്ധദുരന്തങ്ങളും മനുഷ്യവേദനയും അവതരിപ്പിക്കുന്ന പ്രധാന കലാസൃഷ്ടിയാണ്. യാഥാർഥ്യത്തെ അതേപടി പകർത്തുന്നതിന് പകരം രൂപങ്ങളും പ്രതീകങ്ങളും ഉപയോഗിച്ച് ശക്തമായ ആശയം പ്രകടിപ്പിക്കാമെന്ന് ഈ ചിത്രം കാണിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates