സമകാലിക മലയാളം ഡെസ്ക്
നമ്മുടെ നാടൻ വിഭവങ്ങളുടെ പ്രധാന ചേരുവയാണ് മുളക്. പലർക്കും മുളക് അൽപം മുൻപിൽ നിന്നാലാണ് കറിയുടെ ഗുണവും രുചിയും കൂടുക.
എന്നാൽ ഇങ്ങനെ പതിവായി അല്ലെങ്കിൽ അമിതനായി മുളക് കഴിക്കുന്നത് കാൻസർ ഉണ്ടാക്കാനുള്ള സാധ്യത കൂട്ടുമെന്ന് 'ഫ്രോണ്ടിയേഴ്‌സ് ഇന്‍ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.
മുളകും എരിവുള്ള ഭക്ഷണങ്ങളും കഴിക്കുന്നത് ഗ്യാസ്‌ട്രോഇന്റസ്‌റ്റെനല്‍ കാന്‍സറിനുള്ള സാധ്യത വര്‍ധിപ്പിക്കാമെന്ന് പഠനം വിശദീകരിക്കുന്നു.
ആമാശയം, അന്നനാളം, വന്‍കുടല്‍ എന്നിവയെ ബാധിക്കുന്ന കാന്‍സറുകളാണ് കൂടുതലായും ഉണ്ടാകാൻ സാധ്യതയെന്നും പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നു.
മാത്രമല്ല, മുളക് അമിതമായി കഴിക്കുന്നത് അതിൽ അടങ്ങിയ കാപ്‌സൈസിന്‍ TRPV1 റിസപ്റ്ററുകള്‍ വയറുവേദന, ദഹന അസ്വസ്ഥത, ആസിഡ് റിഫ്‌ളക്‌സ് അല്ലെങ്കില്‍ ഗ്യാസ്‌ട്രൈറ്റിസ് എന്നിവയ്ക്ക് കാരണമാകും.
ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം(IBS) അല്ലെങ്കില്‍ ഇന്‍ഫ്‌ളമേറ്ററി ബവല്‍ ഡിസീസ് (IBD) ഉളളവരില്‍ മിതമായ അളവില്‍ പോലും മുളകുപൊടി പ്രശ്‌നമുണ്ടാക്കും.
മസാലകള്‍ മൂലം അലര്‍ജി അപൂര്‍വ്വമാണെങ്കിലും മുളകുപൊടിയിലെ ചില സംയുക്തങ്ങള്‍ ചര്‍മം, ചുണ്ടുകള്‍, കണ്ണുകള്‍, തൊണ്ട ഇവിടെയൊക്കെ അലര്‍ജിയുണ്ടാക്കിയേക്കാം.