സമകാലിക മലയാളം ഡെസ്ക്
വളരെയധികം ഔഷധഗുണമുള്ള ഒന്നാണ് മഞ്ഞൾ.
ഇന്ത്യൻ ഭക്ഷണങ്ങളിൽ ഒഴിവാക്കാൻ കഴിയാത്ത ചേരുവ കൂടിയാണ് മഞ്ഞൾ.
എന്നാൽ അമിതമായാൽ മറ്റെന്തിനെയും പോലെ തന്നെ ആരോഗ്യത്തെ ബാധിക്കാൻ ഇടയുള്ള ഒന്നാണ് മഞ്ഞൾ.
വൃക്കയിൽ കല്ലുകൾ
മഞ്ഞൾ വെള്ളം അമിതമായി കുടിക്കുന്നത് ശരീരത്തിലെ ഓക്‌സലേറ്റിന്റെ അളവ് വർദ്ധിപ്പിക്കുന്നു. ഇത് വൃക്കയിലെ കല്ലുകൾ ഉണ്ടാകാനുള്ള സാധ്യതയും ഉയർത്തും. പാരമ്പര്യമായി ഇത്തരത്തിൽ കല്ലുകൾ ഉണ്ടാകാനുള്ള സാധ്യതയുള്ളവർ മഞ്ഞൾ കഴിക്കുന്നത് പരിമിതപ്പെടുത്തുക.
ഇരുമ്പിന്റെ അപര്യാപ്തത
കൂടുതൽ മഞ്ഞൾ കഴിക്കുന്നത് ശരീരത്തിൽ ഇരുമ്പിനെ ആഗിരണം ചെയ്യാനുള്ള കഴിവ് ഇല്ലാതാക്കുന്നു. രക്തത്തിൽ ഇരുമ്പിന്റെ അംശം കുറവുള്ളവർ ഭക്ഷണത്തിൽ മഞ്ഞൾ അമിതമാകാതെ സൂക്ഷിക്കുക
ദഹന സംബന്ധമായ പ്രശ്നം
അമിതമായ മഞ്ഞൾ ഉപയോഗിക്കുന്നത് മൂലം ഓക്കാനം, വയറിളക്കം, ആമാശയത്തിലെ ആവരണത്തെ പ്രകോപിപ്പിക്കുന്നതിലൂടെ എരിച്ചിൽ പോലുള്ള അസ്വസ്ഥത എന്നിവയ്ക്ക് കാരണമാകുന്നു. ദഹനസംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർ പ്രത്യേകം ശ്രദ്ധിക്കണം, കാരണം മഞ്ഞൾ ഈ രോഗങ്ങളെ കൂടുതൽ വഷളാക്കിയേക്കാം.
അലർജ്ജി
ചർമത്തിൽ ചൊറിഞ്ഞ് തടിക്കുക, കുരുക്കൾ ഉണ്ടാകുക, ശ്വാസ തടസ്സം എന്നിവ അനുഭവപ്പെടുന്നവർ മഞ്ഞൾ അമിതമായ ഉപയോഗം ഒഴിവാക്കണം. കാരണം ഉള്ളിലെത്തിയാലും ചർമത്തിൽ പുരണ്ടാലും ഇത്തരക്കാർക്ക് മഞ്ഞൾ അസ്വസ്ഥതകൾ ഉണ്ടാക്കിയേക്കാം.
ഹോർമോൺ പ്രശ്നം
അമിതമായി മഞ്ഞൾ കഴിക്കുന്നത് ശരീരത്തിലെ ഹോർമോൺ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തിയേക്കാം. ഇത് ഈസ്ട്രജന്റെ അളവിൽ വ്യത്യാസം വരുത്തുകയും സ്ത്രീകൾക്ക് ക്രമരഹിതമായ ആർത്തവചക്രം അനുഭവപ്പെടാൻ കാരണമാവുകയും ചെയ്യും.
കരൾ പ്രശ്നം
കരൾ ശുദ്ധീകരിക്കുന്നതിന് മഞ്ഞൾ ഗുണകരമാണെന്ന് പൊതുവെ പറയാറുണ്ടെങ്കിലും, അമിതമായ ഉപഭോഗം ദോഷകരമായ പ്രത്യാഘാതങ്ങൾക്ക് ഇടവരുത്തും. കരൾ പ്രശ്നങ്ങൾ ഉള്ളവർ മഞ്ഞൾ വെള്ളം കുടിക്കുന്നതിനുമുമ്പ് ഒരു ഡോക്ടറെ സമീപിച്ച് നിർദ്ദേശങ്ങൾ കൈക്കൊള്ളുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates