നടത്തം നല്ലതാണ്, പക്ഷേ അമിതമായാൽ അപകടം

സമകാലിക മലയാളം ഡെസ്ക്

അധികമായാൽ നല്ലതെന്ന് കരുതുന്ന കാര്യങ്ങളും ചിലപ്പോൾ അപകടമായി മാറാറുണ്ട്.

പ്രതീകാത്മക ചിത്രം | Pinterest

ദിവസവും കൂടുതൽ ചുവടുകൾ നടക്കുന്നത് ഫിറ്റ്നസ് മെച്ചപ്പെടുത്തുമെങ്കിലും, ശരീരത്തിന്റെ ശേഷി കവിഞ്ഞുള്ള നടത്തം മസിൽ വേദന, സന്ധിവേദന, ക്ഷീണം, തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകാം.

പ്രതീകാത്മക ചിത്രം | Pinterest

ആരോഗ്യകരമായ ജീവിതശൈലിക്ക് നടത്തം മികച്ച ശീലമാണെങ്കിലും, അതിൽ അളവും വിശ്രമവും ഒരുപോലെ പ്രധാനമാണെന്നാണ് വിദഗ്ധർ പറയുന്നത്.

പ്രതീകാത്മക ചിത്രം | Pinterest

അമിതമായ നടത്തം സന്ധികൾക്ക് അമിതഭാരം ഉണ്ടാക്കുകയും കേടുപാടുകൾ വരുത്തുകയും ചെയ്യും

പ്രതീകാത്മക ചിത്രം | Pinterest

നടത്തം അധികമായാൽ കടുത്ത ക്ഷീണം, കാലുകൾക്ക് വേദന, കാലുകൾക്ക് കനം, കാൽപാദങ്ങൾക്കു വേദന എന്നിവ ഉണ്ടാകുന്നു

പ്രതീകാത്മക ചിത്രം | Pinterest

ദീർഘനേരമുള്ള നടത്തം, പ്രത്യേകിച്ച് കടുപ്പമുള്ള പ്രതലങ്ങളിൽ നടക്കുന്നത് കണങ്കാലിലും പാദങ്ങളിലും ഫ്ലൂയ്ഡ്റിറ്റൻഷനും വീക്കത്തിനും കാരണമാകും

പ്രതീകാത്മക ചിത്രം | Pinterest

അമിതമായ നടത്തം മസിൽ ലോസിനു കാരണമാകും. സ്ട്രെങ്ത്ത് ട്രെയിനിങ് കൂടാതെ കാർഡിയോ അമിതമായി ചെയ്യുന്നത് പേശികളെ ഇല്ലാതാക്കുകയും ശക്തി കുറയ്ക്കുകയും ചെയ്യും.

പ്രതീകാത്മക ചിത്രം | Pinterest

കൂടുതൽ ദൂരം നടക്കുന്നത് അസ്ഥിസന്ധികളുടെ തേയ്മാനത്തിന് കാരണമാകും, പ്രത്യേകിച്ച് പ്രായമായവരിൽ.

പ്രതീകാത്മക ചിത്രം | Pinterest

ചില ആളുകളിൽ അമിത നടത്തം ഹൃദയമിടിപ്പ് കൂട്ടാനും രക്തസമ്മർദ്ദം വർദ്ധിപ്പിക്കാനും കാരണമാകും.

പ്രതീകാത്മക ചിത്രം | Pinterest

അമിതമായി നടക്കുന്നതു മൂലം എല്ലുകൾക്ക് സമ്മര്‍ദം ഉണ്ടാകുകയും ചെറിയ പൊട്ടൽ ഉണ്ടാകുകയും ചെയ്യും.ഈ അവസ്ഥമാറാൻ ദിവസങ്ങളോ ആഴ്ചകളോ എടുക്കും

പ്രതീകാത്മക ചിത്രം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File