മഴക്കാലത്ത് വര്‍ക്കൗട്ട് വീട്ടിലാക്കാം

സമകാലിക മലയാളം ഡെസ്ക്

മഴക്കാലമാകുമ്പോള്‍ പല ആളുകൾക്കും ജിമ്മിൽ പോകാൻ മടിയാണ്.

Exercise at home

ഫിറ്റ്‌നസ്സിലെ ചിട്ടകളെല്ലാം താളം തെറ്റുന്ന സമയം കൂടിയാണ് മഴക്കാലം.

Exercise at home

ജിമ്മിൽ പോകാതെ വീട്ടിൽ നിന്നും ചെയ്യാവുന്ന ലളിതമായ വർക്കൗട്ടുകൾ നോക്കാം.

Exercise at home

വാംഅപ്

വ്യായാമം ചെയ്യുന്നതിന് മുന്‍പ്, വാംഅപ് നിര്‍ബന്ധമാണ്. വീട്ടിലായാലും അതിന് മാറ്റമില്ല. വളരെ പതുക്കെ അധികം വിയര്‍ക്കാത്ത രീതിയിലായിരിക്കണം വാംഅപ്.

Warm-up

സ്‌കിപ്പിങ്

ഓട്ടംപോലെ കലോറി കുറയ്ക്കാന്‍ യോജിച്ച കാര്‍ഡിയോ വ്യായാമമാണ് സ്‌കിപ്പിങ്. മഴപെയ്യുമ്പോള്‍ വീട്ടിനകത്ത് ചെയ്യാവുന്ന ഫലപ്രദമായ എക്‌സര്‍സൈസ് ആണിത്.

Skipping

കോണിപ്പടികള്‍ കയറാം

കോണിപ്പടികള്‍ കയറുന്നത് മികച്ചൊരു കാര്‍ഡിയോ വ്യായാമമാണ്. ഓരോരുത്തരുടേയും ശാരീരികക്ഷമതയനുസരിച്ച് എത്രതവണവേണമെങ്കിലും ചെയ്യാം.

Stair Climbing

ഹൈ നീസ്

നേരെ നില്‍ക്കുക. കൈകള്‍ രണ്ടും അരയില്‍ചേര്‍ത്തുപിടിക്കാം. അതേ പൊസിഷനില്‍നിന്ന് വലതുകാല്‍ മുകളിലേക്ക് ഉയര്‍ത്തുക. ഇടതുകാലിന്റെ ഉപ്പൂറ്റിയും ഒപ്പം ഉയരും. അല്പസമയം ഹോള്‍ഡ് ചെയ്തശേഷം പഴയപൊസിഷനിലേക്ക് തിരിച്ചുവരാം. ഇടതുകാല്‍കൊണ്ടും ആവര്‍ത്തിക്കുക.

High Knees

സ്‌ക്വാട്ട് ജമ്പ്

സ്‌ക്വാട്ട് പൊസിഷനിലേതു പോലെ ശരീരം പാതിമടങ്ങിയിരിക്കണം. കൈകള്‍ തലയില്‍ തൊട്ടിരിക്കും. ശ്വാസംവിട്ടുകൊണ്ട് ഉയര്‍ന്നുചാടുക. കൈകള്‍തലയില്‍തന്നെ പിടിച്ചിരിക്കണം. വീണ്ടും സ്‌ക്വാട്ട് പൊസിഷനിലേക്ക്. കാല്‍വണ്ണയ്‌ക്കോ മുട്ടിനോ വേദനയുണ്ടാകാത്തവിധം പതുക്കെ ചെയ്താല്‍ മതി.

Squats Jump

പുഷ് അപ്‌സ്

ശരീരഭാരം കൈപ്പത്തികളിലും കാലുകളിലും വരുന്നരീതിയില്‍ കമിഴ്ന്ന് കിടക്കുക. കൈപ്പത്തികള്‍ തോളിന് സമാന്തരമായിരിക്കണം. കൈകളില്‍ ഭാരംതാങ്ങി മെല്ലെ താഴേക്ക്. ശരീരം നിലത്ത് തൊടരുത്. രണ്ട്‌ സെക്കന്‍ഡ് ഹോള്‍ഡ് ചെയ്തശേഷം ഉയരുക.

Push-up

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | file