ജിമ്മിൽ പോകാതെ തടി കുറക്കാം, വീട്ടിൽ തന്നെ ചെയ്യാവുന്ന വ്യായാമങ്ങൾ ഇതാ

സമകാലിക മലയാളം ഡെസ്ക്

ശരീരം നല്ല ആരോ​ഗ്യത്തോടേയും ഫിറ്റായും ഇരിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്.

പ്രതീകാത്മക ചിത്രം | Pinterest

പക്ഷേ ചിലർക്ക് ജിമ്മിൽ പോകാൻ സമയമുണ്ടാകില്ല, മറ്റു ചിലർക്ക് മടിയുമാകും.

പ്രതീകാത്മക ചിത്രം | Pinterest

എങ്കിൽ നിങ്ങൾക്കുള്ള കുറച്ച് ഹോം വർക്കൗട്ട്സുകൾ പറഞ്ഞു തരാം.

പ്രതീകാത്മക ചിത്രം | Pinterest

പുഷ്-അപ്പുകൾ (Push-ups)

വീട്ടിൽ‍ ചെയ്യാവുന്ന ഏറ്റവും ലളിതമായ വ്യായാമമാണ് പുഷ്-അപ്പ്. ഇത് നിത്യവും ചെയ്യുന്നത് കൈകൾക്കും നെഞ്ചിനും തോളിനും കരുത്ത് നൽകാൻ സഹായിക്കും.

Push-ups | Pinterest

സ്ക്വാറ്റുകൾ (Squats)

സ്ക്വാറ്റുകൾ ചെയ്യുന്നതിലൂടെ കാലിലെ പേശികളെ ബലപ്പെടുത്താനാകും. ശരീരത്തിന്റെ കീഴ്ഭാഗം ഉറയ്ക്കാനും ഈ വ്യായാമം സഹായകമാണ്.

Squat | Pinterest

പ്ലാങ്ക് (Plank)

വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന ഏറ്റവും മികച്ച വ്യായാമമാണിത്. ഇത് ശരീരത്തിന്റെ ബാലൻസ് നിലനിർത്താനും സഹായിക്കുന്നു.

Plank | Pinterest

ലഞ്ചസ് (Lunges)

കാലുകളുടെ വഴക്കവും കരുത്തും വർധിപ്പിക്കാൻ സഹായിക്കുന്നതാണ് ലഞ്ചസ് വ്യായാമം.

Lunges | Pinterest

ബർപ്പീസ് (Burpees)

നമ്മുടെ ശരീരത്തിന് മുഴുവനായും ​ഗുണം ചെയ്യുന്ന വ്യായാമമാണിത്. ഈ വ്യായാമം ചെയ്യുമ്പോൾ‌ ശരീരം മുഴുവനും ചലിക്കും. ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. വേഗത്തിൽ കലോറി എരിച്ചുകളയാനും ഈ വ്യായാമം സഹായിക്കുന്നു.

Burpees | Pinterest

സ്‌കിപ്പിംഗ് (Skipping)

സ്കിപ്പിം​ഗ് ഒരുവിധം ആളുകൾക്ക് അറിയാവുന്ന ഒരു വ്യായാമമാണ്. ഹൃദയമിടിപ്പ് വർധിപ്പിക്കാനും ശരീരഭാരം കുറയ്ക്കാനും വളരെ ലളിതവും എളുപ്പവുമായിട്ടുള്ള മാർഗ്ഗമാണിത്.

Skipping | Pexels

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File