മഴക്കാലത്ത് ശരീരത്തിന് നൽകാം എക്‌സ്ട്ര ഇമ്മ്യൂണിറ്റി

സമകാലിക മലയാളം ഡെസ്ക്

മഴക്കാലം പലതരത്തിലുള്ള രോ​ഗങ്ങളും പിടിമുറുക്കുന്ന കാലം കൂടിയാണ്.

immunity

മഴക്കാലരോ​ഗങ്ങളിൽ നിന്ന് രക്ഷ നേടുന്നതിന് മികച്ച രോ​ഗപ്രതിരോധ ശേഷി നിലനിർത്താൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ.

Extra immunity for the body during the rainy season

ബെൽ പെപ്പർ

പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും സഹായിക്കുന്ന വിറ്റാമിൻ എ, സി എന്നിവയുടെ ബെൽ പെപ്പറിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ ഹൃദയത്തിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഇത് സഹായിക്കും.

Bell pepper

മ‍ഞ്ഞൾ

മഞ്ഞളിൽ അടങ്ങിയ കുർക്കുമിൻ എന്ന ഘടകത്തിന് ആന്റി-ഇൻഫ്ലമേറ്ററി, ആന്റി-ബാക്ടീരിയൽ ​ഗുണങ്ങൾക്ക് പുറമെ രോ​ഗപ്രതിരോധ ശേഷി വർധിപ്പിക്കാനുള്ള കഴിവുമുണ്ട്.

Turmeric | Pinterest

ഇഞ്ചി

ഇഞ്ചിയിൽ കാണപ്പെടുന്ന അസ്ഥിര എണ്ണകൾക്ക് ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് പനി, തലവേദന, ആർത്തവ വേദന എന്നിവയ്ക്കുള്ള മികച്ച പ്രതിവിധിയാണ്. ഓസ്റ്റിയോ ആർത്രൈറ്റിസ് രോ​ഗികൾക്കും ഇഞ്ചി ഭക്ഷണത്തിൽ ഉൽപ്പെടുത്തുന്നത് നല്ലതാണ്.

Ginger | Pinterest

സ്ട്രസ് പഴങ്ങൾ

ഓറഞ്ച്, നാരങ്ങ തുടങ്ങിയ സ്ട്രസ് പഴങ്ങളിൽ അടങ്ങിയ വിറ്റാമിൻ സി വെളുത്ത രക്താണുക്കളുടെ ഉൽപാദനത്തിനും പ്രതിരോധ ശേഷി വർധിപ്പികാനും സഹായിക്കും. കൂടാതെ ഇവയിൽ ധാരാളം ആന്റി-ഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്.

Citrus Fruit | Pinterest

തൈര്

പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന് ഉദരാരോ​ഗ്യം പ്രധാനമാണ്. ഉദരാരോ​ഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന പ്രോബയോട്ടിക്സ് തൈരിൽ ധാരാളം അടങ്ങിയിട്ടുണ്ട്.

Curd | Pinterest

ചീര

വിറ്റാമിൻ എ, സി, ഇ, ആൻ്റിഓക്‌സിഡൻ്റുകൾ, ബീറ്റാ കരോട്ടിൻ എന്നിവയാൽ സമ്പന്നമായ ചീര രോ​ഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്താനുള്ള കഴിവു വർധിപ്പിക്കും.

Spinach | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam