സമകാലിക മലയാളം ഡെസ്ക്
കൺമഷി സ്ത്രീകളുടെ കണ്ണുകൾക്ക് അഴക് തന്നെയാണ്.
ഏറ്റവും സിംപിൾ മേക്കപ്പ് റുട്ടീനിൽ പെടുന്നതാണ് കണ്ണെഴുത്ത്.
ഉയർന്ന ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ ഉപയോഗിച്ചാലും കൃത്യമായ പരിപാലനമില്ലെങ്കിൽ ദിവസവുമുള്ള കണ്ണെഴുത്ത് കണ്ണുകളുടെ ആരോഗ്യത്തെ ബാധിക്കാം.
ഏറെ നേരം കൺമഷി ഉപയോഗിക്കുന്നത് കണ്ണുകൾക്ക് അസ്വസ്ഥതയുണ്ടാക്കാം. കണ്ണിൽ ചൊറിച്ചിൽ, ചുവപ്പ് എന്നിവ പ്രത്യക്ഷപ്പെടാം.
കൺമഷിയിൽ അടങ്ങിയിരിക്കുന്ന കെമിക്കലുകളും ഹെവിമെറ്റലുകളുമായി നിരന്തരം സമ്പർക്കം പുലർത്തുന്നത് കണ്ണിൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാം.
കാജലിന്റെ ചെറിയ കണങ്ങൾ ലെൻസിൽ പതിഞ്ഞാൽ കണ്ണിൽ അസ്വസ്ഥതയും അണുബാധയും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
കൺപോളകൾക്ക് മുകളിൽ കൺമഷി സ്ഥിരമായി ഉപയോഗിക്കുന്നത്. കൺപീലി ദുർബലമാകാനും കൊഴിഞ്ഞു പോകാനും കാരണമാകും.
വിശ്വാസ്യതയില്ലാത്ത ചില ഉൽപ്പന്നങ്ങളിൽ ആരോഗ്യത്തിന് ഹാനികരമായ ലോഹങ്ങളുടെ അംശങ്ങൾ ഉണ്ടാകാം. അതിനാൽ ഗുണനിലവാരമുള്ള ബ്രാൻഡുകൾ മാത്രം തിരഞ്ഞെടുക്കുന്നത് നല്ലതാണ്.
കണ്ണിന്റെ ഉള്ളിലെ വാട്ടർലൈൻ ഭാഗത്ത് സ്ഥിരമായി കാജൽ ഇടുന്നത് കണ്ണുനീർ ഉൽപാദിപ്പിക്കുന്ന ചെറിയ ഗ്രന്ഥികളുടെ പ്രവർത്തനത്തെ ബാധിക്കാം. ഇത് ഡ്രൈ ഐ പ്രശ്നങ്ങൾക്ക് കാരണമാകാം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates