കോഫീ പൗഡർ വീട്ടിലുണ്ടല്ലോ? എങ്കിൽ ഇനി ചർമ്മം വെട്ടിതിളങ്ങും

സമകാലിക മലയാളം ഡെസ്ക്

ചർമ്മത്തിന്റെ ആരോ​ഗ്യം കാത്തു സൂക്ഷിക്കാൻ മികച്ച ഒന്നാണ് കാപ്പി.

പ്രതീകാത്മക ചിത്രം | Pexels

ആന്‍റി ഓക്‌സിഡന്‍റുകള്‍ ധാരാളം അടങ്ങിയിട്ടുളള കാപ്പി തരികള്‍ കൊണ്ടുള്ള സ്‌ക്രബിങ് ചര്‍മ്മത്തെ ദൃഢമാക്കി ചുളിവുകളും മറ്റും വരാതെ സംരക്ഷിക്കും.

പ്രതീകാത്മക ചിത്രം | pexels

ചര്‍മ്മത്തിലെ കരുവാളിപ്പ്, കറുത്ത പാടുകള്‍, ചുളിവുകള്‍ തുടങ്ങിയവ തടയാന്‍ കാപിപ്പൊടി കൊണ്ടുള്ള ഫേസ് പാക്കുകള്‍ സഹായിക്കും.

പ്രതീകാത്മക ചിത്രം | Pexels

കാപ്പികൊണ്ടുള്ള ചില ഫേസ് പാക്കുകളെ പരിചയപ്പെടാം.

പ്രതീകാത്മക ചിത്രം | Pexels

ഒരു ടീസ്പൂണ്‍ കോഫിപ്പൊടി, ഒന്നര ടീസ്പൂണ്‍ തിളപ്പിക്കാത്ത പാല്‍ എന്നിവ മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 15 മിനിറ്റിന്ശേഷം, തണുത്ത വെള്ളത്തിൽ കഴുകിക്കളയാം.

പ്രതീകാത്മക ചിത്രം | AI Generated

ഒരു ടീസ്പൂണ്‍ കാപ്പിപ്പൊടിയിലേയ്ക്ക് ഒരു നുള്ള് മഞ്ഞളും ഒരു ടീസ്പൂണ്‍ തൈരും ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം.

പ്രതീകാത്മക ചിത്രം | AI Generated

രണ്ട് ടീസ്പൂണ്‍ കാപ്പിപ്പൊടിയിലേയ്ക്ക് രണ്ട് ടീസ്പൂണ്‍ ഒലീവ് ഓയില്‍ ചേര്‍ക്കാം. ശേഷം ഇവ മിശ്രിതമാക്കി മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. മുഖത്തെ കരുവാളിപ്പ് അകറ്റി ചര്‍മ്മം തിളങ്ങാന്‍ ഈ പാക്ക് ആഴ്ചയില്‍ രണ്ട് തവണ വരെ ഉപയോഗിക്കാം.

പ്രതീകാത്മക ചിത്രം | AI Generated

കാപ്പിപ്പൊടി വെള്ളം ഉപയോഗിച്ച് പേസ്റ്റ് രൂപത്തിലാക്കി കണ്ണിന് താഴെ പുരട്ടുക. 20 മിനിറ്റിന് ശേഷം കഴുകി കളയാം. ഇത് കണ്ണിനു ചുറ്റുമുള്ള കറുത്ത പാടുകളെ അകറ്റുകയും ചര്‍മ്മത്തെ തിളക്കമുള്ളതാക്കുകയും ചെയ്യും.

പ്രതീകാത്മക ചിത്രം | AI Generated

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File